നവരാത്രി ആഘോഷം; അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് വിഎച്ച്പി

By Syndicated , Malabar News
posters-by-vhp
Ajwa Travels

ഭോപാല്‍: നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഗര്‍ബ നൃത്ത പന്തലില്‍ അഹിന്ദുക്കള്‍ പങ്കെടുക്കരുതെന്ന മുന്നറിയിപ്പ് നൽകി വിഎച്ച്പി. ആഘോഷങ്ങള്‍ നടക്കുന്ന പന്തലുകളില്‍ രാത്രി സമയത്താണ് ദുര്‍ഗ ദേവിയെ സ്‌തുതിച്ചുകൊണ്ടാണ് ഗര്‍ബ നൃത്തം അരങ്ങേറുക. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ 56 പന്തലുകളിലാണ് ഇത്തരത്തിൽ വിഎച്ച്പി പോസ്‌റ്റര്‍ പതിപ്പിച്ചത്.

അഹിന്ദുക്കള്‍ ഇത്തരം പന്തലുകളില്‍ അനധികൃതമായി കടന്ന് അസാൻമാര്‍ഗിക പ്രവൃത്തികളില്‍ ഏര്‍പ്പെടുകയാണെന്നും ഇതൊഴിവാക്കാനാണ് പോസ്‌റ്റര്‍ പതിച്ചതെന്നുമാണ് വിഎച്ച്പി പറയുന്നത്. എന്നാല്‍, ഇതേക്കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ല എന്നാണ് രത്‌ലം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പറയുന്നത്. ഗര്‍ബ നൃത്തം സംഘടിപ്പിക്കുന്ന കമ്മിറ്റികളുടെ സമ്മതത്തോടെയാണ് പോസ്‌റ്റര്‍ പതിച്ചതെന്നാണ് വിഎച്ച്പി ഉയർത്തുന്ന വാദം.

Read also: താലിബാൻ അനുകൂല പോസ്‌റ്റ്; പ്രതികൾക്ക് ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE