ജയ്‌പൂർ: കൊലപാതക കേസിലെ തെളിവുകൾ കുരങ്ങൻ മോഷ്‌ടിച്ചെന്ന് രാജസ്‌ഥാന്‍ പോലീസ്. വിചാരണ കോടതിക്ക് മുന്‍പാകെ ആയിരുന്നു പോലീസിന്റെ വിചിത്ര വാദം. 2016ല്‍ ചന്ദ്വാജി പോലീസ് സ്‌റ്റേഷന്‍ പരിധിയിൽ നടന്ന കൊലപാതകത്തിന്റെ വിചാരണക്കിടെയാണ് സംഭവം.
ചന്ദ്വാജി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ ശശികാന്ത് ശര്‍മയെ കാണാതായതിനെ തുടർന്ന് നടത്തിയ നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തിന്റെ മൃതദേഹമാണ് പോലീസ് കണ്ടെടുത്തത്. തുടർന്ന് ശശികാന്തിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ചന്ദ്വാജി സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
തുടർന്ന് പോലീസ് സ്‌റ്റേഷനില്‍ മതിയായ സ്‌ഥലമില്ലാത്തതിനാല്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തിയുള്‍പ്പെടെ നിർണായക തെളിവുകള്‍ സ്‌റ്റേഷന് സമീപത്തെ മരത്തിനടിയിൽ സൂക്ഷിച്ചു. തുടർന്ന് തെളിവുകള്‍ ഹാജരാക്കാന്‍ അടുത്തിടെ കോടതി ആവശ്യപ്പെട്ടതോടെയാണ് ബാഗ് നഷ്‌ടപ്പെട്ട വിവരം പോലീസ് കോടതിയെ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട മറ്റ് 15ഓളം തെളിവുകളും നഷ്‌ടപ്പെട്ടുവെന്നാണ് റിപ്പോർട്.
Read also: ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷൻ ക്രിസ്‌ത്യാനിയാവണം; താമരശേരി ബിഷപ്പ്







































