‘ബുദ്ധിമുട്ടിയാലേ സന്തോഷമുണ്ടാവൂ’; ഇന്ധനവില വര്‍ധനവില്‍ മധ്യപ്രദേശ് മന്ത്രിയുടെ വിചിത്രവാദം

By Syndicated , Malabar News
madhya-pradesh-minister on fuel price
Ajwa Travels

ഭോപ്പാല്‍: രാജ്യത്ത് അനിയന്ത്രിതമായി തുടരുന്ന ഇന്ധനവില വര്‍ധനവില്‍ വിചിത്ര ന്യായീകരണവുമായി മധ്യപ്രദേശ് മന്ത്രി. ജീവിതത്തില്‍ ബുദ്ധിമുട്ട് അനുഭവിച്ചില്ലെങ്കിൽ സന്തോഷം ആസ്വദിക്കാൻ സാധിക്കില്ലെന്നാണ് മധ്യപ്രദേശിലെ മന്ത്രിയായ ഓം പ്രകാശ് സഖ്‌ലേച മാദ്ധ്യമങ്ങളോട് പറഞ്ഞത്.

“ബുദ്ധിമുട്ടില്ലെങ്കില്‍ ജീവിതത്തിലെ നല്ല അവസരങ്ങള്‍ നന്നായി ആസ്വദിക്കാനാവില്ല. നല്ല സമയങ്ങളില്‍ ക്ളേശങ്ങള്‍ സന്തോഷത്തിന്റെ അർഥം മനസിലാക്കാന്‍ എല്ലാവരെയും സഹായിക്കും”- മന്ത്രി പറഞ്ഞു.

ഇന്ധനവിലയുടെ പേരില്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തരുത്. രാജ്യത്ത് പോളിയോ വാക്‌സിന്‍ വിതരണം ചെയ്യാൻ കോണ്‍ഗ്രസിന് 40 വര്‍ഷം ആവശ്യമായി വന്നെങ്കിൽ കൊറോണ വാക്‌സിൻ വിതരണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാൻ മോദിക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.

ഇന്ധനവില വര്‍ധനയില്‍ നിന്നുള്ള പണം പാവപ്പെട്ടവരുടെ ക്ഷേമത്തിനാണ് ഉപയോഗിക്കുന്നതെന്ന് മധ്യപ്രദേശ് ഊര്‍ജ മന്ത്രി പ്രധുമാന്‍ സിംഗ് നേരത്തെ പറഞ്ഞിരുന്നു. മാര്‍ക്കറ്റുകളിലേക്ക് പോകുന്നവര്‍ സൈക്കിളില്‍ പോയാല്‍ ആളുകൾക്ക് ആരോഗ്യവും ഉണ്ടാകും പരസ്‌ഥിതി മലിനീകരണം കുറയ്‌ക്കാനും സാധിക്കും എന്നാണ് മന്ത്രി പറഞ്ഞത്.

Read also: യുപിയിൽ രണ്ട് അല്‍ഖ്വയ്‌ദ തീവ്രവാദികൾ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE