ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷൻ ക്രിസ്‌ത്യാനിയാവണം; താമരശേരി ബിഷപ്പ്

By Syndicated , Malabar News
thamarassery-bishop
Photo Courtesy: 24news

മലപ്പുറം: ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷനായി ക്രിസ്ത്യൻ സമുദായ അം​ഗം വേണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നഡ്ഡയോട് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേൽ. കൃഷി നശിപ്പിക്കുന്ന വന്യമൃ​ഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ പശ്‌ചാത്തലത്തിൽ ബിജെപി ദേശീയ നേതാക്കളുടെ സംസ്‌ഥാനതല സന്ദർശനങ്ങളുടെ ഭാ​ഗമായാണ് നഡ്ഡ കേരളത്തിൽ എത്തിയത്. അതിനാൽത്തന്നെ ഈ കൂടിക്കാഴ്‌ചക്ക് രാഷ്‌ട്രീയ പ്രാധാന്യം ഏറെയാണ്.

അതേസമയം ജെപി നഡ്ഡയുമായുള്ള കൂടിക്കാഴ്‌ചക്ക് പിസി ജോർജ് അവസരം തേടിയിരുന്നു എങ്കിലും ഇത് സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ബിജെപി റാലിയിലും ബിജെപി സംസ്‌ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്‌ണന്റെ വിവാഹച്ചടങ്ങിലും ദേശീയ അധ്യക്ഷൻ പങ്കെടുക്കും.

Read also: പഞ്ചാബ് പോലീസ് അറസ്‌റ്റ്‌ ചെയ്‌ത ബിജെപി നേതാവിനെ മോചിപ്പിച്ചു; നാടകീയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE