തമിഴ്‌നാട്ടിലും കേരളത്തിലും ബിജെപി അധികാരത്തില്‍ എത്തണം; അണ്ണാമലൈ കുപ്പുസ്വാമി

By Syndicated , Malabar News
annamalai
Ajwa Travels

കോഴിക്കോട്: കേരളത്തിലേയും തമിഴ്‌നാട്ടിലെയും സർക്കാരുകൾ രാജ്യത്തിന് തെറ്റായ ഉദാഹരണങ്ങളാണെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലൈ കുപ്പുസ്വാമി. തമിഴ്‌നാട്ടിലും കേരളത്തിലും ബിജെപി അധികാരത്തില്‍ എത്തണമെന്നാണ് ജനങ്ങള്‍ ഒരുപോലെ ആഗ്രഹിക്കുന്നതെന്നും കുപ്പുസ്വാമി പറഞ്ഞു. കോഴിക്കോട് നടന്ന ബിജെപിയുടെ പൊതുസമ്മേളനത്തിലാണ് കുപ്പുസ്വാമിയുടെ പ്രസ്‌താവന.

രാജ്യത്തെ ക്രിമിനല്‍ സംസ്‌ഥാനമായി കേരളവും അഴിമതിയുടെ സംസ്‌ഥാനമായി തമിഴ്‌നാടും മാറുകയാണ്. ആര്‍എസ്എസ് എന്ന സംഘടന ഒരിക്കലും ഉയര്‍ന്നുവരാന്‍ പാടില്ല എന്ന ലക്ഷ്യത്തോടെയാണ് ഇവിടുത്തെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത്. ഈ രണ്ട് സംസ്‌ഥാനങ്ങളും രാജ്യത്തിന് തെറ്റായ ഉദാഹരണമാണ് എന്നും അണ്ണാമലൈ പറഞ്ഞു. കേരളത്തില്‍ നിന്ന് കമ്യൂണിസ്‌റ്റ് പാര്‍ട്ടിയെ വേരോടെ പിഴുതെറിയണം എന്ന ലക്ഷ്യത്തോടെ ഒരായിരം ദേശഭക്‌തര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.

പിണറായി സർക്കാർ ഇസ്‌ലാമിക തീവ്രവാദത്തെ സഹായിക്കുന്നുവെന്നും കേരളം ഇസ്‌ലാമിക തീവ്രവാദത്തിന്റെ വളർത്തു കേന്ദ്രമായി മാറിയെന്നും ബിജെപി ദേശീയ അധ്യക്ഷൻ നഡ്ഡ വിർമശിച്ചു. 2016 55 കൊലപാതകങ്ങൾ നടന്നു. അതിൽ 12ഉം മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ കണ്ണൂർ ജില്ലയിലായിരുന്നു. അക്രമങ്ങളും കൊലപാതകങ്ങളും സംഘടിത കൊലപാതകങ്ങളും നിരന്തരമായി നടന്നു കൊണ്ടിരിക്കുകയാണ്. 1019 കൊലപാതകങ്ങളാണ് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ നടന്നത്. അതിൽ 83 കൊലപാതകങ്ങൾ സംഘടിതമായിട്ടുള്ള കൊലപാതകങ്ങള്‍ ആയിരുന്നുവെന്നും കോഴിക്കോട് നടന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

Read also: പിണറായി സർക്കാർ ഇസ്‌ലാമിക തീവ്രവാദത്തെ സഹായിക്കുന്നു; ജെപി നഡ്ഡ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE