അബുദാബി: ആരോഗ്യ മേഖലയിൽ 10,000 സ്വദേശികൾക്ക് ജോലി നൽകാൻ പദ്ധതിയുമായി അബുദാബി. അടുത്ത 5 വർഷത്തിനുള്ളിലാണ് ഇത്രയധികം സ്വദേശികൾക്ക് ആരോഗ്യ മേഖലയിൽ തൊഴിൽ നൽകാൻ അബുദാബി തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് സുരക്ഷിത ജോലി ഉറപ്പാക്കുന്നതിനായി രൂപീകരിച്ച നാഫിസ് പദ്ധതിയിലൂടെയാണിത് സാധ്യമാക്കുക.
നഴ്സിങ് ഉൾപ്പടെയുള്ള മെഡിക്കൽ രംഗത്തേക്ക് കൂടുതൽ സ്വദേശികളെ എത്തിക്കുകയാണ് ലക്ഷ്യം. ഹെൽത്ത്‌കെയർ അസിസ്‌റ്റന്റ്, എമർജൻസി മെഡിസിനിൽ ഡിപ്‌ളോമ, നഴ്‌സിങിൽ ബിരുദം എന്നീ കോഴ്സുകൾക്കു ശേഷം ആരോഗ്യപരിപാലന സ്‌ഥാപനങ്ങളിലെ പരിശീലനത്തിലൂടെ സ്വദേശികളെ സജ്‌ജരാക്കിയാണ് ജോലിയിൽ നിയമിക്കുക.
ആരോഗ്യരംഗത്ത് സ്വദേശിവൽക്കരണം ശക്‌തമായാൽ ഈ മേഖലയിൽ ഏറ്റവും കൂടുതലുള്ള മലയാളികളുടെ തൊഴിൽ സാധ്യത കുറയും. അതേസമയം യുഎഇയിൽ നിന്നും മലയാളികൾ അടക്കമുള്ള ഒട്ടേറെ നഴ്‌സുമാർ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നതും വർധിക്കുകയാണ്.
Read also: മോൻസൺ മാവുങ്കൽ കേസ്; ‘പുരാവസ്‌തുക്കളുടെ’ ആധികാരികത പരിശോധിക്കാൻ കേന്ദ്രസംഘം