മോൻസൺ മാവുങ്കൽ കേസ്; ‘പുരാവസ്‌തുക്കളുടെ’ ആധികാരികത പരിശോധിക്കാൻ കേന്ദ്രസംഘം

By News Bureau, Malabar News
monson mavunkal fraud case
Ajwa Travels

കൊച്ചി: മോൻസൺ മാവുങ്കലിന്റെ മ്യൂസിയത്തിൽ പുരാവസ്‌തുക്കളെന്ന പേരിൽ സൂക്ഷിച്ചവയുടെ ആധികാരികത കേന്ദ്ര ആർക്കിയോളജി സർവ്വെ ഉദ്യോഗസ്‌ഥർ പരിശോധിക്കുന്നു. കേസ് അന്വേഷണം നടത്തുന്ന ക്രൈം ബ്രാ‌ഞ്ചിന്റെ ആവശ്യപ്രകാരമാണ് ചെന്നൈയിൽ നിന്നുള്ള ഉദ്യോഗസ്‌ഥർ കൊച്ചിയിലെ വീട്ടിൽ എത്തിയത്.

ടിപ്പുവിന്റെ സിംഹാസനം, ഓട്ടുപാത്രങ്ങൾ, വിളക്കുകൾ അടക്കം 13 സാധനങ്ങളുടെ പരിശോധന റിപ്പോർട്ടാണ് ക്രൈം ബ്രാ‌ഞ്ച് തേടിയത്.

നേരത്തെ തൃശൂരിൽ നിന്നുള്ള ആർക്കിയോളജി സർവ്വെ സംഘം 35 സാധനങ്ങൾ പരിശോധിച്ച് ഇവ വ്യാജമാണെന്ന് അറിയിച്ചിരുന്നു. കേന്ദ്ര സംഘത്തിന്റെ റിപ്പോർട് ലഭിച്ച ശേഷമാകും കുറ്റപത്രമടക്കം നൽകുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുക.

അതേസമയം മോൻസനെതിരായ കള്ളപ്പണ കേസിൽ നടി ശ്രുതി ലക്ഷ്‌മിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു. മൂന്ന് മണിക്കൂറിലേറെയാണ് നടിയെ ചോദ്യം ചെയ്‌തത്‌. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. മോൻസനുമായി സാമ്പത്തിക ഇടപാടില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം ശ്രുതി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Most Read: ബീച്ചുകളിൽ ആൾക്കൂട്ടം പാടില്ല, ഡിജെ പാർട്ടിക്ക് വിലക്ക്; നിയന്ത്രണങ്ങളുമായി ചെന്നൈ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE