മധ്യപ്രദേശ്: ഐപിഎസ് ഉദ്യോഗസ്ഥന്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്ത്. സംഭവം സാമൂഹികമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വിവാദമാകുകയും ചെയ്‌തതോടെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്‌തു. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ പുരുഷോത്തം ശര്‍മയാണ് വിവാദത്തില്‍ പെട്ടത്.
കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഭാര്യയെ മര്‍ദിച്ചത്. മുഖത്തടിച്ചും കഴുത്ത് തിരിച്ചും മുടിയില്‍ പിടിച്ച് വലിച്ചുമാണ് ഉപദ്രവം. ഭാര്യക്ക് പ്രതിരോധിക്കാന്‍ കഴിയാത്ത വിധമായിരുന്നു ഉദ്യോഗസ്ഥന്റെ ക്രൂരത. മറ്റൊരു സ്ത്രീയുമായി പുരുഷോത്തമിനുള്ള ബന്ധമാണ് വഴക്കിന്റെ കാരണമെന്നാണ് സൂചന.
Action against DG rank officer Purushottam Sharma in Madhya Pradesh. This, after a video of his assaulting his wife was put out by his son, demanding action pic.twitter.com/CH4z2Exdh2
— Padmaja joshi (@PadmajaJoshi) September 28, 2020
അതേസമയം നടന്നത് കുടുംബ വഴക്ക് ആണെന്നും ക്രിമിനല്‍ കുറ്റമൊന്നും താന്‍ ചെയ്‌തിട്ടില്ലെന്നുമാണ് പുരുഷോത്തമിന്റെ നിലപാട്. ഭാര്യക്ക് സംശയരോഗമാണെന്നും, വീട്ടില്‍ ഒളിക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും പുരുഷോത്തം ശര്‍മ്മ പറഞ്ഞു.
Read also: സ്ത്രീകൾക്ക് എതിരായ സൈബർ ആക്രമണം ഗുരുതരം; വിവാദ വീഡിയോ നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചു