കോഴിക്കോട്: തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി വന്നത് മുതല്‍ കോണ്‍ഗ്രസ് കരച്ചിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സ്‌ഥാനാർഥി ശക്‌തനാണെന്നതാണ് ഇതിന്റെ അർഥം. സ്‌ഥാനാർഥി നിര്‍ണയ സ്വാതന്ത്ര്യമെങ്കിലും എല്‍ഡിഎഫിന് അനുവദിക്കണം. യുഡിഎഫ് സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ എല്‍ഡിഎഫ് മിണ്ടിയിട്ടില്ലല്ലോയെന്നും റിയാസ് ചൂണ്ടിക്കാട്ടി.
അതേസമയം തൃക്കാക്കരയിലെ എൻഡിഎ സ്‌ഥാനാർഥിയെ നാളെ പ്രഖ്യാപിച്ചേക്കും. സംസ്‌ഥാന വൈസ് പ്രസിഡണ്ട് എഎൻ രാധാകൃഷ്‌ണന്റെ പേരിനാണ് മുൻതൂക്കം.കൂടാതെ സംസ്‌ഥാന വക്‌താവ് ടിപി സിന്ധുമോൾ, എറണാകുളം ജില്ലാ പ്രസിഡണ്ട് എസ് ജയകൃഷ്‌ണൻ എന്നീ പേരുകൾ അടങ്ങിയ പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുള്ളത്.
Read also: സില്‍വര്‍ ലൈന്‍; രാഷ്‌ട്രീയം കാണേണ്ടെന്ന് കെപിസിസി പ്രസിഡണ്ട്