തിരുവനന്തപുരം : മാദ്ധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ മാദ്ധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മാദ്ധ്യമങ്ങള്‍ക്ക് എതിരെയുള്ള ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. കെപിസിസി ആസ്ഥാനത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം മാദ്ധ്യമ സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നു കയറ്റമാണ്. മാദ്ധ്യമങ്ങള്‍ക്ക് ഇത്തരത്തില്‍ കൂച്ചുവിലങ്ങിടാന്‍ ഒരിക്കലും സാധിക്കില്ല. ഇത്തരത്തിലുള്ള നടപടികള്‍ ജനാധിപത്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളെ പരസ്യമായി അവഹേളിക്കുന്ന മറ്റൊരു മുഖ്യമന്ത്രി കേരള ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നിയമങ്ങള്‍ ഇനിയും മുന്നോട്ട് കൊണ്ട് പോയാല്‍ കോണ്‍ഗ്രസ് അതിനെ ശക്തമായി എതിര്‍ക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി.
സംസ്ഥാനത്തെ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളോട് തങ്ങള്‍ സഹകരിക്കും. എന്നാല്‍ അതിലൂടെ സര്‍ക്കാരിന്റെ എല്ലാ തെറ്റായ നിലപാടുകളോടും സഹകരിക്കുമെന്ന് ചിന്തിക്കരുതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
Read also : രാഹുലും പ്രിയങ്കയും ഹത്രാസില്‍







































