‘രാവും പകലും കഷ്‌ടപ്പെട്ടാണ് വിജയിപ്പിച്ചത്’- തരൂരിനെതിരെ മുല്ലപ്പള്ളി

By Syndicated , Malabar News
shashi-tharoor-mullappally
Ajwa Travels

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പൊതുനിലപാടിന് വിരുദ്ധമായി നിലപാടെടുത്ത എംപി ശശി തരൂരിനെതിരെ വിമര്‍ശനവുമായി മുന്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്‌ഥാന സര്‍ക്കാരിനെ പിന്തുണച്ചും കോണ്‍ഗ്രസ് നിലപാടുകള്‍ക്ക് വിരുദ്ധമായും രംഗത്തെത്തുന്ന തരൂരിനെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെടണമെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആവശ്യം

“പാര്‍ട്ടി പ്രവര്‍ത്തകര്‍ രാവും പകലും കഷ്‌ടപ്പെട്ടാണ് തരൂരിനെ വിജയിപ്പിച്ചത്. തരൂര്‍ പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയരുത്. തരൂരിനും പാര്‍ട്ടി പ്രവര്‍ത്തര്‍ക്കും ഒരേ അച്ചടക്കമാണ് പാര്‍ട്ടിക്കുള്ളിലുള്ളത്. ഈ സാഹചര്യത്തില്‍ തരൂരിനെ അഖിലേന്ത്യാ നേതൃത്വം നിയന്ത്രിക്കണം. തരൂരിനെ വിജയിപ്പിക്കാന്‍ പാര്‍ട്ടി ഏറെ പാടുപെട്ടിട്ടുണ്ട്. കൂടുതല്‍ ഒന്നും പറയാനില്ല,” മുല്ലപ്പള്ളി പറയുന്നു.

കെ-റെയില്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് എംപിമാര്‍ കേന്ദ്രത്തിന് നല്‍കിയ കത്തിൽ ഒപ്പിടാതിരുന്നതിന് പിന്നാലെ, നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമതെത്തിയതില്‍ സര്‍ക്കാരിനെ അഭിനന്ദിച്ചും തരൂര്‍ രംഗത്ത് വന്നിരുന്നു. ഇതോടെയാണ് കോൺഗ്രസിൽ തരൂരിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. പാര്‍ട്ടി വിരുദ്ധ നിലപാടുകളില്‍ തരൂരിന് താക്കീത് നല്‍കി കെപിസിസി പ്രസിഡണ്ട് കെ സുധാകരനും ഇതിനോടകം രംഗത്തെത്തിയിരുന്നു.

Read also: മഥുരയെ മുസാഫര്‍ നഗര്‍ ആക്കാന്‍ അനുവദിക്കരുത്; രാകേഷ് ടിക്കായത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE