കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന് ജാമ്യം. അറസ്‌റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം നൽകിയത്.
ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ജാമ്യം ലഭിക്കാൻ മുരാരി ബാബു ജയിലിൽ നിന്നിറങ്ങുന്നത്. ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി കടത്തിയ കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. അതേസമയം, എസ്ഐടി അറസ്‌റ്റ് ചെയ്‌ത ശബരിമല മുൻ തന്ത്രി കണ്‌ഠരര് രാജീവരുടെ റിമാൻഡ് കാലാവധി 14 ദിവത്തേക്ക് കൂടി നീട്ടി.
ശബരിമല സ്വർണക്കൊള്ളയിൽ ജാമ്യം ലഭിക്കുന്ന ആദ്യ വ്യക്‌തിയാണ് മുരാരി ബാബു. ശബരിമല അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരിക്കെ ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്‌ച വരുത്തി എന്നാണ് മുരാരി ബാബുവിനെതിരായ കുറ്റം.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ







































