വയനാട്: ഭാര്യയെ മദ്യലഹരിയില്‍ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. തവിഞ്ഞാല്‍ മുതിരേരി സ്വദേശി ഷൈജുവിനെതിരെയാണ് വയനാട് തലപ്പുഴ പോലീസ് വധശ്രമ കുറ്റത്തിന് കേസെടുത്തത്. ഇയാളെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
കുടുംബ വഴക്കിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് ഷൈജു ഭാര്യ ഷൈമോളെ വെട്ടി പരിക്കേൽപ്പിച്ചത്. ഷൈമോളുടെ കൈക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ഷൈജു മുമ്പും കുടുംബാംഗങ്ങളെ മര്‍ദ്ദിച്ചതായി പരാതി ഉണ്ടായിരുന്നു.
Malabar News: ചെറാട് മലയിലെ രക്ഷാദൗത്യം ദുഷ്‌കരമെന്ന് മന്ത്രി; കരസേനയും എത്തും






































