മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക തയാറാക്കാന്‍ നിര്‍ണായക നേതൃയോഗം ഇന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേരും. പികെ കുഞ്ഞാലിക്കുട്ടി, സാദിഖ് അലി ശിഹാബ് തങ്ങള്‍, കെപിഎ മജീദ്, എംകെ മുനീര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.
യുഡിഎഫ് യോഗത്തിലെ തീരുമാനങ്ങള്‍ നേതാക്കള്‍ പാണക്കാട് തങ്ങളെ ധരിപ്പിക്കും. അധികം ലഭിച്ചത് ഉള്‍പ്പെടെ ഓരോ മണ്ഡലത്തിലെയും വിജയ സാധ്യത പോലുള്ള നിർണ്ണായക ഘടകങ്ങള്‍ പരിശോധിച്ചാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുക.
യുഡിഎഫ് സ്ഥാനാര്‍ഥികളെ ഒരുമിച്ച് പ്രഖ്യാപിക്കാം എന്ന കോണ്‍ഗ്രസ് നിര്‍ദേശവും യോഗത്തില്‍ ചര്‍ച്ചയാകും. നേരത്തെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേരാനായിരുന്നു ആലോചനയെങ്കിലും ഇത് അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷം മതിയെന്ന് തീരുമാനിക്കുക ആയിരുന്നു.
Read Also: സ്വർണക്കടത്ത്; ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ