കൊച്ചി: എൽഡിഎഫിന് സ്‌ഥാനാർഥി ക്ഷാമമാണെന്നും ക്രൈസ്‌തവ സഭകൾ രാഷ്‌ട്രീയത്തിൽ ഇടപെടുമെന്ന് താൻ കരുതുന്നില്ലെന്നും മുസ്‌ലിം ലീഗ് സംസ്‌ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ. യുഡിഎഫിന്റെ ശക്‌തമായ മണ്ഡലമായ തൃക്കാക്കരയിൽ വിജയം ഉറപ്പാണെന്ന് പറഞ്ഞ തങ്ങൾ ഉമ തോമസ് മണ്ഡലത്തിന് അനുയോജ്യയായ സ്‌ഥാനാർഥിയാണെന്നും പറഞ്ഞു.
മലപ്പുറത്ത് സാധാരണഗതിയിൽ എൽഡിഎഫ് മുതലാളിമാരെയാണ് തിരഞ്ഞെടുപ്പിന് സ്‌ഥാനാർഥികളാക്കുന്നത്. അതിന് സമാനമായ കാര്യമാണ് തൃക്കാക്കരയിലും സംഭവിച്ചത്. തൃക്കാക്കരയുമായി വൈകാരിക ബന്ധമുള്ളയാളാണ് ഉമ തോമസ്. അതുകൊണ്ടുതന്നെ വിജയം ഉറപ്പാണ്; സാദിഖലി തങ്ങൾ വ്യക്‌തമാക്കി.
അതേസമയം കെ റെയിലിന് എതിരായ വിധിയെഴുത്താവും തൃക്കാക്കര ഉപതിരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെ പറഞ്ഞിരുന്നു. കേരളത്തെ പാരിസ്‌ഥിതികമായും സാമ്പത്തികമായും തകർക്കുന്ന പദ്ധതിയാണ് കെ റെയിലെന്ന് തൃക്കാക്കരയിലെ വോട്ടർമാർ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ എറണാകുളം ജില്ലയിലെ യുഡിഎഫ് നടത്തിയ വികസനങ്ങളും എൽഡിഎഫിന്റെ വികസന വിരുദ്ധതയും തുറന്ന് കാട്ടാനാണ് ഈ തിരഞ്ഞെടുപ്പിലൂടെ ശ്രമിക്കുന്നതെന്നും മികച്ച വോട്ടിന്റെ ഭൂരിപക്ഷം നേടി ഉമ തോമസ് വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മണ്ഡലത്തിൽ എൽഡിഎഫും ശക്‌തമായ പ്രചാരണവുമായി രംഗത്തുണ്ട്.
Most Read: ഹിമാചൽപ്രദേശ് നിയമസഭാ മന്ദിരത്തിന്റെ കവാടത്തിൽ ഖാലിസ്‌ഥാൻ പതാക