തൃക്കാക്കരയിൽ സിപിഐഎമ്മിന്റെ അടക്കം വോട്ടുകൾ യുഡിഎഫിന് കിട്ടി; വിഡി സതീശൻ

By Trainee Reporter, Malabar News
VD Satheeshan-about-thrikkakkara by election
Ajwa Travels

തിരുവനന്തപുരം: കേരളത്തിന്റെ പൊതുബോധത്തെ വെല്ലുവിളിച്ചാൽ ആർക്കായാലും തോൽവി ആയിരിക്കും ഫലമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തൃക്കാക്കരയിൽ ജനവിധി എന്താണെന്ന് എൽഡിഎഫ് മനസിലാക്കേണ്ടതുണ്ട്. സിപിഐഎമ്മിന്റേയും ബിജെപിയുടേയുമൊക്കെ വോട്ട് തൃക്കാ ക്കരയിൽ യുഡിഎഫിന് കിട്ടിയിട്ടുണ്ടെന്നും വിഡി സതീശൻ പ്രസ്‌താവിച്ചു.

കഴിഞ്ഞ വർഷം ട്വിന്റി-20ക്ക് ചെയ്‌ത വോട്ടുകളും ഇത്തവണ യുഡിഎഫിന് കിട്ടിയിട്ടുണ്ട്. സിപിഐഎമ്മിന്റെ വോട്ട് കിട്ടിയതിന് വേണമെങ്കിൽ തെളിവ് തരാം. ഞങ്ങൾക്ക് 25,000ത്തിന്റെ ഭൂരിപക്ഷത്തിൽ ജയിക്കാനുള്ള വോട്ടൊന്നും തൃക്കാക്കരയിൽ ഇല്ലെന്നും വിഡി സതീശൻ പറഞ്ഞു. ജനവിധി മനസിലാക്കി അതനുസരിച്ച് പ്രവർത്തിക്കുക എന്നതാണ് എൽഡിഎഫിനോട് പറയാനുള്ളത്.

അവരത് മനസിലാക്കിയില്ലെങ്കിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. ഇങ്ങനെ തന്നെ മുന്നോട്ട് പൊയ്‌ക്കാേട്ടേ. ഇവിടെ വോട്ട് കൂട്ടിവെച്ചേക്കുകയല്ല. ജനവിധി ആദ്യം അംഗീകരിക്ക്. കേരളത്തിന്റെ പൊതുബോധത്തെ വെല്ലുവിളിക്കാൻ പാടില്ല. ആര് അങ്ങനെ ചെയ്‌താലും പരാജയമായിരിക്കും ഫലം.

തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും ആരെയും കുത്തിനോവിക്കാൻ പാടില്ല. സ്‌ഥാനാർഥി നിർണയം മാത്രമല്ല തൃക്കാക്കരയിലെ വിജയകാരണം. ചിട്ടയായ പ്രവർത്തനം, മണ്ഡലം, പിടിയുടെ ഓർമകൾ, ഇതൊക്കെ വിജയത്തെ സ്വാധീനിച്ച ഘടകങ്ങളാണെന്നും  വിഡി സതീശൻ പറഞ്ഞു.

Most Read: കെഎസ്ആർടിസി പ്രതിസന്ധി; സർക്കാർ ഇടപെടേണ്ട ഘട്ടമായിട്ടില്ലെന്ന് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE