കെഎസ്ആർടിസി പ്രതിസന്ധി; സർക്കാർ ഇടപെടേണ്ട ഘട്ടമായിട്ടില്ലെന്ന് മന്ത്രി

By Staff Reporter, Malabar News
tax exemption for mentally challenged people
Ajwa Travels

കൊച്ചി: കെഎസ്ആര്‍ടിസിയിലെ ശമ്പള വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ധനവകുപ്പ് തുക അനുവദിക്കുന്നത് അനുസരിച്ച് ശമ്പളം നല്‍കും. ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ മാനേജ്‌മെന്റ് ശ്രമം തുടരുന്നുവെന്നും വരുമാനം നഷ്‌ടപ്പെടുത്തിക്കൊണ്ട് കെഎസ്ആര്‍ടിസി യൂണിയനുകള്‍ പണിമുടക്കരുതെന്നും ആന്റണി രാജു പറഞ്ഞു.

മെയ് മാസത്തില്‍ 193 കോടി രൂപയോളം ടിക്കറ്റ് വരുമാനമായി ലഭിച്ചിട്ടും ശമ്പളം നല്‍കാന്‍ പണമില്ല എന്നതാണ് യാഥാര്‍ഥ്യം. കഴിഞ്ഞതവണ പ്രതിസന്ധി രൂക്ഷമായപ്പോള്‍ ശമ്പളം നല്‍കാന്‍ എടുത്ത ഓവര്‍ഡ്രാഫ്റ്റ്, വായ്‌പ, ഡീസല്‍ എന്നിവയ്‌ക്ക് പണമടച്ചുകഴിഞ്ഞാല്‍ പിന്നെ കെഎസ്ആർടിസിയുടെ കൈയില്‍ പണം മിച്ചമുണ്ടാവില്ല.

46 കോടി ഓവര്‍ഡ്രാഫ്റ്റിനും 90 കോടി ഡീസലിനും അടയ്‌ക്കേണ്ടിവന്നു. എണ്ണക്കമ്പനികളാകട്ടെ കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ കടം നല്‍കുന്നതുമില്ല. അടിയന്തര ധസഹായമായി 65 കോടി രൂപ ധനവകുപ്പിനോട് ആവശ്യപ്പെട്ടതായി ഗതാഗതമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ശമ്പളം വൈകും എന്ന് മാനേജ്മെന്റ് തൊഴിലാളി സംഘടനകളെ അറിയിച്ചു.

ഇതിന് പിന്നാലെ സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് യൂണിയനുകള്‍ മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ച ബഹിഷ്‌കരിച്ചു. ശമ്പളം എന്നുനല്‍കാന്‍ കഴിയുമെന്ന് അറിയിച്ചിട്ട് ചര്‍ച്ചയാകാം എന്ന നിലപാടാണ് സംഘടനകള്‍ സ്വീകരിച്ചത്. ഇതിന് പുറമെ തിങ്കളാഴ്‌ച മുതല്‍ സിഐടിയു ഉള്‍പ്പടെ വിവിധ സംഘടനകള്‍ ചീഫ് ഓഫിസിനു മുൻപില്‍ പ്രതിഷേധം തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.

Read Also: പൂപ്പാറ കൂട്ട ബലാൽസംഗം; പെൺകുട്ടിയുടെ രണ്ട് സുഹൃത്തുക്കൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE