തമിഴ്‌നാട് സർക്കാർ ഏത് നിമിഷവും താഴെവീഴും; വീണ്ടുമൊരു തിരഞ്ഞെടുപ്പിന് സാധ്യത

തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ 59 വർഷമായി നിലനിന്നിരുന്ന ദ്രാവിഡ പാർട്ടികളുടെ ആധിപത്യം അവസാനിപ്പിച്ചാണ് ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്നത്.

By Senior Reporter, Malabar News
MK-Stalin

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ. സ്‌റ്റാലിൻ. വിജയ്‌യുടെ ടിവികെ സർക്കാർ ഏത് നിമിഷവും താഴെവീഴും. സംസ്‌ഥാനത്ത്‌ ഇടക്കാല തിരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്നും അതിനായി പാർട്ടി അണികൾ സജ്‌ജരാകണമെന്നും മുൻ മുഖ്യമന്ത്രി കൂടിയായ സ്‌റ്റാലിൻ ആഹ്വാനം ചെയ്‌തു.

2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം തമിഴ്‌നാട്ടിൽ വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിന് കൂടി സാധ്യതയുണ്ടെന്നാണ് സ്‌റ്റാലിൻ ജില്ലാ സെക്രട്ടറിമാരോട് പറഞ്ഞത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും സ്‌റ്റാലിൻ പറഞ്ഞു. ”തമിഴ്‌നാട്ടിൽ ഉദയസൂര്യൻ ഒരിക്കലും അസ്‌തമിക്കില്ല. ഈ പരാജയം താൽക്കാലികം മാത്രമാണ്, നമ്മൾ ശക്‌തമായി തിരിച്ചുവരും”- സ്‌റ്റാലിൻ പറഞ്ഞു.

സാമൂഹിക മാദ്ധ്യമങ്ങളിൽ ടിവികെ ഏറെ മുന്നിലാണെന്ന സൂചന നൽകിയ സ്‌റ്റാലിൻ, ഡിഎംകെ തങ്ങളുടെ ഡിജിറ്റൽ സാന്നിധ്യം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഒരുകാലത്ത് നമ്മൾ ചായക്കടകളിൽ സംസാരിച്ചിരുന്ന രാഷ്‌ട്രീയം ഇനി സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ സംസാരിക്കണമെന്നായിരുന്നു സ്‌റ്റാലിൻ പറഞ്ഞത്.

പരാജയത്തിന്റെ കാരണങ്ങൾ പഠിക്കാനും പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പ്രതികരണങ്ങൾ ശേഖരിക്കാനുമായി ഡിഎംകെ 36 അംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ 59 വർഷമായി നിലനിന്നിരുന്ന ദ്രാവിഡ പാർട്ടികളുടെ ആധിപത്യം അവസാനിപ്പിച്ചാണ് ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്നത്.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE