മേയ് മാസത്തെ പെൻഷൻ വിതരണം 25 മുതൽ

1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വിഡി. സതീശൻ അറിയിച്ചു.

By Senior Reporter, Malabar News
EPF PENSION
Representational Image

തിരുവനന്തപുരം: മേയ് മാസത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി ബോർഡ് പെൻഷൻ ഈമാസം 25 മുതൽ വിതരണം ചെയ്യും. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വിഡി. സതീശൻ അറിയിച്ചു. പുതിയ മന്ത്രിസഭ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ പെൻഷൻ വിതരണമാണിത്.

ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തും എന്നത് യുഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു. ഇതേക്കുറിച്ച് അടുത്ത മന്ത്രിസഭാ യോഗം ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷ. നിലവിൽ 2000 രൂപയാണ് ക്ഷേമ പെൻഷൻ. 62 ലക്ഷത്തോളം പേർക്കാണ് നൽകുന്നത്. ബാങ്ക് അക്കൗണ്ട് വഴിയും സഹകരണ ബാങ്കുകൾ വീടുകളിൽ നേരിട്ടുമാണ് പെൻഷൻ എത്തിക്കുന്നത്.

Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE