‘കൈ’ വിടാതെ തൃക്കാക്കര; യുഡിഎഫ് കുതിപ്പ് തുടരുന്നു, ലീഡ് 10000 കടന്നു

By News Desk, Malabar News
thrikkakkara by election result vote counting udf lead
Representational Image

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫിന് വ്യക്‌തമായ ഭൂരിപക്ഷം. ആറ് റൗണ്ട് കഴിഞ്ഞപ്പോൾ യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസിന്റെ ലീഡ് പതിനായിരം കടന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിടി തോമസിന് ലഭിച്ചതിനേക്കാൾ ഇരട്ടിയിലേറെയാണ് വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഉമയുടെ കുതിപ്പ്. 2021ൽ പിടിയുടെ ലീഡ് 9000 കടന്നത് ഒൻപതാം റൗണ്ടിലായിരുന്നു.

അന്തിമഫലം 11.30ഓടെ പ്രഖ്യാപിച്ചേക്കും. കൊച്ചി കോർപറേഷൻ പരിധിയിലുള്ള ഇടപ്പള്ളി, പോണേക്കര ഡിവിഷനുകളുടെ വോട്ടെണ്ണലാണ് ആദ്യ റൗണ്ടിൽ നടന്നത്. രാവിലെ ഏഴരയോടെ സ്‌ട്രോങ് റൂം തുറന്ന് ബാലറ്റ് യൂണിറ്റുകൾ വോട്ടെണ്ണൽ മേശകളിലേക്കു മാറ്റി. എട്ട് മണിക്ക് യന്ത്രങ്ങളുടെ സീൽ പൊട്ടിച്ച് എണ്ണിത്തുടങ്ങി. വോട്ടെണ്ണലിന് 21 കൗണ്ടിങ് ടേബിളുകളുണ്ട്. 11 പൂർണ റൗണ്ടുകളാണുള്ളത്.

Most Read: വിവാഹ വാർഷിക ദിനത്തിൽ കരുണയുടെ സമ്മാനം; അനാമികക്ക് ഇത് സ്വപ്‌നത്തിലേക്കുള്ള ചവിട്ടുപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE