ന്യൂഡെൽഹി: മിന്ത്രയുടെ ബിഗ് ഫാഷൻ ഫെസ്‌റ്റിവൽ വിൽപനക്ക് തുടക്കമായി. ആദ്യ മണിക്കൂറിൽ മാത്രം ഏകദേശം ആറ് ലക്ഷത്തോളം സാധനങ്ങളാണ് ഓൺലൈൻ വ്യാപാര മേളയിലൂടെ വിറ്റു പോയത്. ഉൽഘാടന ദിവസം രാജ്യത്തുടനീളമുള്ള 19 ദശലക്ഷം പേരാണ് മിന്ത്രയുടെ ആപ്പ് മുഖേനയും, വെബ്സൈറ്റിലൂടെയും സന്ദർശിച്ചത്.
എട്ട് ദിവസത്തോളം നീളുന്ന പരിപാടിയുടെ ആദ്യ ദിവസം തന്നെ ഉപഭോക്‌താക്കൾ നാല് ദശലക്ഷത്തിലധികം സാധനങ്ങൾ വാങ്ങികൂട്ടി. ഇതിൽ 40 ശതമാനത്തിലധികം ഓർഡറുകളും രാജ്യത്തെ വൻകിട നഗരങ്ങളിൽ നിന്നുള്ളവയാണ്.
ഉൽപന്നങ്ങൾ വാങ്ങിയവരിൽ 60 ശതമാനം പേരും സ്‌ത്രീകളാണ് എന്നതാണ് മറ്റൊരു സവിശേഷത. പുരുഷൻമാരുടെ സാധാരണ വസ്‌ത്രങ്ങൾ, സ്‌ത്രീകളുടെ ഫാഷൻ വസ്‍ത്രങ്ങൾ, പാദരക്ഷകൾ, സൗന്ദര്യ-വ്യക്‌തിഗത പരിചരണ വസ്‌തുക്കൾ എന്നിവയാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്.
Read Also: വടംവലി പ്രമേയമായി ‘ആഹാ’; റിലീസ് തീയതി പ്രഖ്യാപിച്ചു