കോഴിക്കോട്: നാദാപുരത്ത് സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെടുത്തി വിവാഹാഘോഷം നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്ച രാത്രിയാണ് കോഴിക്കോട്- തലശ്ശേരി പാതയിൽ ഗതാഗതം തടസപ്പെടുത്തി നടുറോഡിൽ വിവാഹ പാർട്ടി പടക്കം പൊട്ടിച്ചത്.
പേരോട് ടൗണിലാണ് അപകടകരമായ രീതിയിൽ നടുറോഡിൽ പടക്കങ്ങൾ പൊട്ടിച്ചത്. കോറോത്ത് മൊയ്തു എന്നയാളുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവരാണ് ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതെന്നാണ് വിവരം. ഇവർക്കായി നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല





































