ഹൽദ്വാനി: ദേശീയ ഗെയിംസ് നീന്തലിൽ കേരളത്തിന്റെ സജൻ പ്രകാശിന് മൂന്നാം സ്വർണം. 200 ബട്ടർഫ്ളൈ സ്‌ട്രോക്ക് വിഭാഗത്തിലാണ് സജൻ പ്രകാശ് സ്വർണം നേടിയത്. വനിതാ വിഭാഗത്തിൽ കേരളത്തിന്റെ ഹർഷിത ജയറാം രണ്ടാം സ്വർണവും നേടി. 50 മീറ്റർ ബ്രെസ്‌റ്റ് സ്‌ട്രോക്ക് ഇനത്തിലാണ് ഹർഷിതയുടെ മെഡൽ നേട്ടം.
ദേശീയ ഗെയിംസിൽ അഞ്ചു സ്വർണവുമായി ഏഴാം സ്‌ഥാനത്താണ് കേരളമുള്ളത്. ഒരു വെള്ളിയും മൂന്ന് വെങ്കലവുമുൾപ്പടെ ഒമ്പത് മെഡലുകൾ കേരളത്തിനുണ്ട്. ചൈനീസ് ആയോധന കലയായ വുഷുവിൽ മുഹമ്മദ് ജസീലും വെള്ളിയാഴ്‌ച സ്വർണം നേടിയിരുന്നു. താവോലു വിഭാഗത്തിലാണ് സ്വർണനേട്ടം.
വനിതാ ബാസ്‌കറ്റ് ബോള് സെമി ഫൈനലിൽ കർണാടകയെ 63-52ന് തോൽപ്പിച്ചു കേരളം ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടി. വനിതാ വോളിബോളിലും കേരളം ഫൈനലിലെത്തി. ചണ്ഡീഗഡിനെ 25-18, 25-11, 25-12 എന്ന സ്‌കോറിനാണ് കേരളം തോൽപ്പിച്ചത്.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി