മലയാളികളുടെ പ്രിയ നടി നസ്രിയ നാസിം തെലുങ്കിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘ആന്റെ സുന്ദരാനികി’യുടെ ചിത്രീകരണത്തിന് തുടക്കമായി. ചിത്രത്തിന്റെ ഷൂട്ടിനായി അണിയറക്കാർക്കൊപ്പം ചേരുന്നതായി താരം അറിയിച്ചു. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് താരം തന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.
ആദ്യ തെലുങ്കു ചിത്രത്തില്‍ ഇന്നു മുതല്‍ ജോയിന്‍ ചെയ്യുകയാണെന്ന് താരം തന്റെ പേജിൽ കുറിച്ചു. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് സൂപ്പർ താരം നാനിയാണ്. അദ്ദേഹത്തിന്റെ 28ആം ചിത്രം കൂടിയാണിത്.
View this post on Instagram
മൈത്രി മൂവി മെക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഒരു റൊമാന്റിക് മ്യൂസിക്കല്‍ സിനിമയാവും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നികേത് ബൊമ്മി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് വിവേക് സാഗറാണ്.
Read Also: ആസിഫ് – ജിസ് ജോയ് ചിത്രം തുടങ്ങി; ഒപ്പം നിമിഷയും ആന്റണി വർഗീസും