ന്യൂ ഡെല്‍ഹി: ബോളിവുഡിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്ക്. നടി ദീപിക പദുക്കോണിനെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ക്വാന്‍ ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സി ജീവനക്കാരി കരിഷ്‌മയേയും എന്‍.സി.ബി ചോദ്യം ചെയ്യും. ലഹരിയുമായി ബന്ധപ്പെട്ട ഫോണ്‍ ചാറ്റുകളില്‍ ഡി, കെ പരാമര്‍ശങ്ങളുണ്ട്. ഈ അക്ഷരങ്ങള്‍ ദീപികയേയും കരിഷ്‌മയേയുമാണ് സൂചിപ്പിക്കുന്നത് എന്നാണ് എന്‍.സി.ബി സംശയിക്കുന്നത്. ദീപികയെ അടുത്തയാഴ്‌ച ചോദ്യം ചെയ്യുമെന്നാണ് വിവരങ്ങള്‍.
Related news: റിയ ചക്രബര്‍ത്തിയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഇന്ന് അവസാനിക്കും
ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 9ന് അറസ്റ്റിലായ റിയ ചക്രബര്‍ത്തി, നടിമാരായ ശ്രദ്ധ കപൂറിന്റെയും സാറ അലി ഖാന്റെയും പേരുകള്‍ വെളിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. റിയക്കും സുശാന്തിനും ഒപ്പം ഇരുവരും നിരവധി പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഈ പാര്‍ട്ടികളില്‍ ലഹരി ഉപയോഗം നടന്നിട്ടുണ്ടോയെന്നും എന്‍.സി.ബി അന്വേഷിക്കും.







































