റിയ ചക്രബര്‍ത്തിയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഇന്ന് അവസാനിക്കും

By Syndicated , Malabar News
Rhea chakraborty_malabar news
Rhea Chakraborty
Ajwa Travels

ന്യൂ ഡെല്‍ഹി: ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഇന്ന് അവസാനിക്കും. നാർക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) യുടെ അറസ്റ്റിനു ശേഷം 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. സുശാന്ത് സിംഗ് രാജ് പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിലാണ് റിയ ചക്രബര്‍ത്തി പിടിയിലായത്.

ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനുമുള്ള സാധ്യത മുന്നില്‍കണ്ട് പ്രത്യേക കോടതി റിയ ചക്രബര്‍ത്തിക്ക് ജാമ്യം നിഷേധിച്ചിരുന്നു. താന്‍ നിരപരാധിയാണെന്നും മനപൂര്‍വം പ്രതി ചേര്‍ത്തതാണെന്നുമാണ് തന്റെ ജാമ്യാപേക്ഷയില്‍ റിയ പറഞ്ഞത്. റിയ ചക്രബര്‍ത്തിയെ കൂടാതെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തി, സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡ തുടങ്ങിയവരും അറസ്റ്റിലായിരുന്നു.

Read also: കാര്‍ഷിക ബില്ലില്‍ ഒപ്പ് വെക്കരുതെന്ന് രാഷ്ട്രപതിക്ക് കത്തയച്ച് പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE