സുശാന്തിന്റെ മരണം; റിയ ചക്രബർത്തി ഉൾപ്പടെ 33 പേർക്ക് എതിരെ കുറ്റപത്രം

By Trainee Reporter, Malabar News
Malabarnews_sushant
Sushant singh rajput
Ajwa Travels

ന്യൂഡെൽഹി: സുശാന്ത് സിങ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയ ചക്രബർത്തി അടക്കം 33 പേർക്ക് എതിരെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ കുറ്റപത്രം. മുംബൈയിലെ പ്രത്യേക കോടതിയിലാണ് 12,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

റിയ ചക്രബർത്തിയുടെ സഹോദരൻ ഷോവിക്കിന്റെ പേരും കുറ്റപത്രത്തിലുണ്ട്. റിയ ചക്രബർത്തിയും സഹോദരനും നേരത്തെ അറസ്‌റ്റിലാവുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്‌തിരുന്നു. കുറ്റപത്രത്തിൽ പേരുള്ള 33 പേരിൽ 8 പേർ ഇപ്പോൾ ജുഡീഷ്യൽ കസ്‌റ്റഡിയിലാണുള്ളത്.

സുശാന്ത് സിങ് രജ്‌പുത്തിന്റെ മരണം സംബന്ധിച്ച് 2020 ജൂണിലാണ് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കേസിൽ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടയിൽ ലഹരിമരുന്നുകൾ, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ, ഇന്ത്യൻ-വിദേശ കറൻസികൾ തുടങ്ങിയവയെല്ലാം പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്തവയെല്ലാം മയക്കുമരുന്ന് ഇടപാടുമായി ബന്ധമുള്ളവയാണെന്ന് പരിശോധനയിൽ വ്യക്‌തമായതായി കുറ്റപത്രത്തിൽ പറയുന്നു.

Read also: കർഷക പ്രക്ഷോഭത്തിലെ ‘സ്‌ത്രീ കരുത്തിന്’ ടൈം മാഗസിന്റെ ആദരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE