കർഷക പ്രക്ഷോഭത്തിലെ ‘സ്‌ത്രീ കരുത്തിന്’ ടൈം മാഗസിന്റെ ആദരം

By Desk Reporter, Malabar News
time-magazine
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹി അതിർത്തിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകുകയും മാസങ്ങളായി സമരം ഇരിക്കുകയും ചെയ്യുന്ന സ്‌ത്രീകളെ ആദരിച്ച് ടൈം മാഗസിൻ. കർഷക പ്രക്ഷോഭത്തിൽ അണിനിരക്കുന്ന സ്‌ത്രീകളുടെ ചിത്രം കവർ ഫോട്ടോ ആയി നൽകിയാണ് ടൈം മാഗസിൻ ആദരം പ്രകടിപ്പിച്ചത്.

ചില വനിതാ കർഷകർ തങ്ങളുടെ കൊച്ചുകുട്ടികളെ കൈയ്യിൽ എടുത്ത് മുദ്രാവാക്യം വിളിക്കുന്നതാണ് കവർ ചിത്രം. ചിത്രത്തിൽ വൃദ്ധരായ സ്‌ത്രീകളെയും കാണാം. കർഷക പ്രക്ഷോഭം 100 ദിനങ്ങൾ പിന്നിടുന്ന ദിവസം തന്നെയാണ് ഈ ആഗോള തലത്തിൽ ശ്രദ്ധേയമായ ടൈം മാഗസിൻ സ്‌ത്രീ കരുത്തിന് അഭിവാദ്യം അർപ്പിച്ച് കവർ ചിത്രം ഒരുക്കിയിരിക്കുന്നത്.

“എന്നെ ഭയപ്പെടുത്താൻ കഴിയില്ല, എന്നെ വിലക്കു വാങ്ങാൻ കഴിയില്ല”- എന്ന തലക്കെട്ടിലാണ് ലേഖനം. സ്‌ത്രീകളോട് നാട്ടിലേക്ക് മടങ്ങാൻ സർക്കാർ ആവശ്യപ്പെട്ടപ്പോൾ അവരുടെ പ്രക്ഷോഭം തുടരാൻ വനിതാ കർഷകർ തീരുമാനിച്ചതിനെ കുറിച്ച് ടൈം മാഗസിൻ ലേഖനം പറയുന്നു. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമുള്ള ആയിരക്കണക്കിന് കർഷകർക്ക് വഴിയൊരുക്കാനുള്ള പ്രക്ഷോഭത്തിന്റെ ചുമതല ഈ സ്‌ത്രീകൾ ഏറ്റെടുക്കുക ആയിരുന്നു.

Also Read: ഇന്ത്യ സ്വതന്ത്ര രാജ്യമല്ലെന്ന ഫ്രീഡം ഹൗസ് റിപ്പോർട്; നാണക്കേടെന്ന് ശശി തരൂര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE