കാര്‍ഷിക ബില്ലില്‍ ഒപ്പ് വെക്കരുതെന്ന് രാഷ്ട്രപതിക്ക് കത്തയച്ച് പ്രതിപക്ഷം

By Syndicated , Malabar News
President of india to visit kerala
Ajwa Travels

ന്യൂ ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലില്‍ ഒപ്പ് വെക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിക്ക് കത്തയച്ചു. കോണ്‍ഗ്രസ്, എന്‍സിപി, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി തുടങ്ങി ഇടതുപക്ഷം ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചത്. ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്നും പ്രതിപക്ഷം രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചു.

രൂക്ഷമായ കോലാഹലങ്ങള്‍ക്ക് ഇടയിലാണ് രാജ്യസഭയില്‍ ബില്ലുകള്‍ പാസായത്. രാജ്യസഭയിലെ പ്രതിഷേധത്തെ തുടര്‍ന്ന് എട്ട് എംപിമാരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. കാര്‍ഷിക മേഖലയിലെ നാഴികക്കല്ലുകള്‍ ആയാണ് ഈ ബില്ലുകളെ സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. രാഷ്ട്രപതിയുടെ അംഗീകാരത്തിന് ശേഷം മാത്രമാണ് കാര്‍ഷിക ബില്ലുകള്‍ നിയമമായി പ്രാബല്യത്തില്‍ വരുന്നത്.

Read also: പ്രതിഷേധ സമരവും സഞ്ചാര സ്വാതന്ത്ര്യവും ഒത്തുപോകണമെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE