രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിൽ

By Desk Reporter, Malabar News
President Ramnath Kovind in Kochi today

കൊച്ചി: നാല് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി ഇന്നലെ കേരളത്തിലെത്തിയ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിൽ. രാവിലെ 9.50 മുതൽ കൊച്ചി സതേൺ നേവൽ കമാൻഡ് നാവിക സേനയുടെ ഓപ്പറേഷണൽ ഡെമോൻസ്ട്രേഷൻ അദ്ദേഹം വീക്ഷിക്കും. 11.30ന് വിക്രാന്ത് സെല്ലും സന്ദർശിക്കും. കൊച്ചിയിലെ പരിപാടികൾക്ക് ശേഷം 23ന് രാവിലെ 10.20ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ നിന്ന് രാഷ്‌ട്രപതി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും.

ഇന്നലെ വൈകിട്ട് 6.10നാണ് കണ്ണൂരിൽ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാഷ്‌ട്രപതി കൊച്ചിയിൽ എത്തിയത്. നാവികസേനാ വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, കൊച്ചി മേയർ എം അനിൽ കുമാർ, കെജെ മാക്‌സി എംഎൽഎ, വൈസ് അഡ്‌മിറൽ എംഎ ഹമ്പി ഹോളി, സിറ്റി പോലീസ് കമ്മീഷണർ സി നാഗരാജു, ജില്ലാ കളക്‌ടർ ജാഫർ മാലിക് എന്നിവർ ചേർന്ന് സ്വീകരിച്ചു.

രാഷ്‌ട്രപതിക്കൊപ്പം ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരുമുണ്ടായിരുന്നു. കാസർഗോട്ടെ കേന്ദ്ര സർവകലാശാലയിൽ നടക്കുന്ന ബിരുദദാന ചടങ്ങിലാണ് രാഷ്‌ട്രപതി ആദ്യം പങ്കെടുത്തത്. കേരളാ സന്ദർശനം പൂർത്തിയാക്കി രാഷ്‌ട്രപതി വെള്ളിയാഴ്‌ച ഡെൽഹിക്ക് മടങ്ങും.

Most Read:  കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE