ന്യൂയോർക്ക്: യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശം തുടരുന്ന പശ്ചാത്തലത്തിൽ റഷ്യയിൽ പ്രവർത്തനം അവസാനിപ്പിച്ച് നെറ്റ്ഫ്ളിക്സ്. അമേരിക്കൻ മാദ്ധ്യമമായ ദ വെറൈറ്റി ആണ് ഇക്കാര്യം പുറത്തുവിട്ടത്. ലോകത്താകമാനം 221.8 മില്യന്‍ സബ്സ്ക്രൈബേഴ്സ് ഉള്ള നെറ്റ്ഫ്ളിക്സിന് ഒരു മില്യന്‍ താഴെ സബ്സ്ക്രൈബേഴ്സാണ് റഷ്യയിൽ ഉള്ളത്.
റഷ്യയിൽ നിർമിക്കുന്ന ചിത്രങ്ങളുടെയും, സീരീസുകളുടെയും സംപ്രേഷണം യുദ്ധത്തെ തുടർന്ന് നേരത്തെ നെറ്റ്ഫ്ളിക്സ് തടഞ്ഞിരുന്നു. അതിന് പിന്നാലെയാണ് റഷ്യയിൽ നെറ്റ്ഫ്ളിക്സിന്റെ സേവനം പൂർണമായും റദ്ദാക്കിയത്. നേരത്തെ ബിബിസിയും റഷ്യയിലെ പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
അതേസമയം ഞായറാഴ്ചയും യുക്രൈനിൽ പ്രഖ്യാപിച്ചിരുന്ന റഷ്യയുടെ വെടിനിർത്തൽ പരാജയമായിരുന്നു എന്ന് യുക്രൈൻ വ്യക്തമാക്കി. കൂടാതെ റഷ്യയും യുക്രൈനും തമ്മിൽ മൂന്നാംവട്ട സമാധാന ചർച്ച ഇന്ന് നടക്കും.
Read also: ഇന്ധനവില വർധനവ് ഉടൻ; പെട്രോളിന് പത്ത് രൂപയെങ്കിലും വർധിച്ചേക്കും





































