തിരുവനന്തപുരം: പടുക്കൂറ്റന്‍ വീടുകള്‍ നിര്‍മിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയായി പുതിയ ശുപാര്‍ശ. കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വിസ്‌തൃതി നിയന്ത്രിക്കണമെന്ന് പരിസ്‌ഥിതി സമിതി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അനുവദനീയമായ പരിധിയില്‍ കൂടുതലുള്ള വീടുകള്‍ നിര്‍മിക്കുന്നവരില്‍ നിന്ന് പാറവിലയോടൊപ്പം അധിക നികുതി കൂടി ഈടാക്കാനാണ് നീക്കം.
പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറക്കാനാണിത്. മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ പരിസ്‌ഥിതി സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് പട്ടയ ഭൂമിയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വന്നേക്കുമെന്ന ആശങ്കക്കിടെയാണ് സമിതി റിപ്പോര്‍ട്ട് പ്രസക്‌തമാകുന്നത്.
വ്യക്‌തികള്‍ക്ക് ക്വാറി നടത്തിപ്പിന് ലൈസന്‍സ് നല്‍കുന്നതിന് പകരം പൊതു ഉടമസ്‌ഥതയിലോ സര്‍ക്കാര്‍ നിയന്ത്രണത്തിലോ ക്വാറികളെ കൊണ്ടുവരണമെന്നും ഖനനത്തിന് സാമൂഹിക നിയന്ത്രണം വേണമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
Also Read: ‘വോഗ് ഇന്ത്യ ലീഡര്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം ആരോഗ്യമന്ത്രി കെകെ ശൈലജക്ക്