പരിസ്‌ഥിതിയോട് ചേർന്ന് നിൽക്കുന്ന ജനതയായി നാം അടയാളപ്പെടണം; മുഖ്യമന്ത്രി

By Staff Reporter, Malabar News
pinarayi vijayan
Ajwa Travels

തിരുവനന്തപുരം: പരിസ്‌ഥിതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ജനതയായി നാം അടയാളപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹം തന്റെ പരിസ്‌ഥിതിദിന സന്ദേശം പുറത്തുവിട്ടത്. പരിസ്‌ഥിതി ദിനത്തോട് അനുബന്ധിച്ച് ക്ളിഫ് ഹൗസിലെ വീട്ട് വളപ്പില്‍ കുടുംബത്തോടൊപ്പം മുഖ്യമന്ത്രി വൃക്ഷത്തൈ നട്ടു.

പരിസ്‌ഥിതി ദിനാചരണത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനാണ് നിര്‍വഹിച്ചത്. പരിസ്‌ഥിതി നിയമങ്ങളും ഹരിതചട്ടവും പാലിച്ചും, ജൈവവൈവിധ്യത്തെ സംരക്ഷിച്ചും, അമിത വിഭവചൂഷണത്തെ അകറ്റി നിര്‍ത്തിയും പരിസ്‌ഥിതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ജനതയായി നാം അടയാളപ്പെടണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്‌റ്റില്‍ കുറിച്ചു.

ആവാസവ്യവസ്‌ഥയെ പുനരുജ്‌ജീവിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, പ്രകൃതിക്ക് അനിഗുണമായ കാര്‍ഷിക രീതികള്‍ പ്രോൽസാഹിപ്പിക്കുക, ശാസ്ത്രീയമായ മാല്യന നിര്‍മാര്‍ജ്‌ജനം തുടങ്ങിയ ലക്ഷ്യങ്ങള്‍ നടപ്പിലാക്കാന്‍ ഹരിത കേരളം മിഷനിലൂടെ സര്‍ക്കാരിന് സാധിച്ചുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പോസ്‌റ്റിലൂടെ പറഞ്ഞു.

Read Also: ശക്‌തമായ മഴക്ക് സാധ്യത; 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE