തിരുവനന്തപുരം: നാളെ നടക്കുന്ന പരിസ്‌ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്‌ത് ആരോഗ്യവകുപ്പ്. ആരോഗ്യ സ്‌ഥാപനങ്ങളിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കി പ്‌ളാസ്‌റ്റിക് ഉപയോഗം കുറക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്‌തതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
എല്ലാ ആരോഗ്യ സ്‌ഥാപനങ്ങളും പരിസ്‌ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രത്യേക പരിപാടികളും പ്രവർത്തനങ്ങളും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ സ്‌ഥാപനങ്ങളിൽ മാലിന്യ സംസ്‌കരണത്തിനും ഊർജ സംരക്ഷണത്തിനും പരിസ്‌ഥിതി സൗഹൃദങ്ങളായ നിർമാണ പ്രവർത്തനങ്ങൾക്കുമെല്ലാം പ്രത്യേക ശ്രദ്ധയുണ്ടാകും. ലോക പരിസ്‌ഥിതി ദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.
Most Read: റോഡ് ക്യാമറ; നാളെ മുതൽ പിഴ ഈടാക്കും- കുട്ടികൾക്ക് താൽക്കാലിക ഇളവ്