റോഡ് ക്യാമറ; നാളെ മുതൽ പിഴ ഈടാക്കും- കുട്ടികൾക്ക് താൽക്കാലിക ഇളവ്

സംസ്‌ഥാനത്തെ 692 ക്യാമറകളാണ് നാളെ മുതൽ മിഴി തുറക്കുന്നത്. ദിവസവും 25,000 നോട്ടീസ് വീതമാകും അയക്കുക. തപാൽ വഴിയാകും നിയമലംഘനങ്ങൾ അറിയിക്കുക. 12 വയസിന് താഴെയുള്ള കുട്ടികൾക്കാണ് ഇളവ്. എന്നാൽ, നാല് വയസിന് മുകളിലുള്ള കുട്ടികൾ ഹെൽമെറ്റ് ധരിക്കണമെന്നും ഗതാഗതമന്ത്രി ആന്റണി രാജു വ്യക്‌തമാക്കി.

By Trainee Reporter, Malabar News
AI Camera- antony-raju
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ റോഡ് ക്യാമറ വഴി നാളെ മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. തിങ്കളാഴ്‌ച രാവിലെ എട്ടുമുതൽ റോഡ് ക്യാമറ പിഴ ഈടാക്കി തുടങ്ങും. അതേസമയം, ഇരുചക്രവാഹനത്തിൽ മൂന്നാമത്തെ ആളായി കുട്ടികളെ കൊണ്ടുപോയാൽ തൽക്കാലം പിഴ ഈടാക്കില്ല. 12 വയസിന് താഴെയുള്ള കുട്ടികൾക്കാണ് ഇളവ്. എന്നാൽ, നാല് വയസിന് മുകളിലുള്ള കുട്ടികൾ ഹെൽമെറ്റ് ധരിക്കണമെന്നും മന്ത്രി വ്യക്‌തമാക്കി.

സംസ്‌ഥാന സർക്കാർ കേന്ദ്രത്തിനയച്ച കത്തിന് മറുപടി ലഭിക്കുന്നത് വരെയാണ് നിലവിലെ ഇളവ്. കേന്ദ്ര നിലപാട് അറിഞ്ഞ ശേഷം അന്തിമതീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. റോഡ് ക്യാമറയുടെ പിഴയീടാക്കൽ ഓഡിറ്റിങ്ങിന് വിധേയമാണ്. പിഴയിൽ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. കേന്ദ്ര മാനദണ്ഡം അനുസരിച്ചു എമർജൻസി സർവീസുകൾക്ക് മാത്രമാണ് ഇളവെന്നും മന്ത്രി അറിയിച്ചു.

വിഐപികളും സാധാരണക്കാരും ഒരുപോലെയാണ്. പദ്ധതിയെ എതിർക്കുന്നവർക്ക് രാഷ്‌ട്രീയ ലക്ഷ്യമാണുള്ളത്. റോഡ് ക്യാമറയിൽ അഴിമതിയുണ്ടെങ്കിൽ പ്രതിപക്ഷം കോടതിയിൽ പോകണം. പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും തമ്മിലുള്ള തർക്കമാണ് നടക്കുന്നത്. ഈ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നാളെ രാവിലെ മുതൽ തന്നെ നിയമലംഘങ്ങൾക്ക് ചെലാൻ അയക്കുന്നത് ആരംഭിക്കും. ഇവർക്ക് ആവശ്യമെങ്കിൽ, പിഴക്കെതിരെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് ഓഫീസർക്ക് അപ്പീൽ നൽകാം. ചെലാൻ ലഭിച്ചു 14 ദിവസത്തിനകം അപ്പീൽ നൽകണം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടുത്തെ ആർടിഒക്കാണ് അപ്പീൽ നൽകേണ്ടത്. ശേഷമാണ് പിഴ അടക്കേണ്ടത്. രണ്ടു മാസത്തിനുള്ളിൽ അപ്പീൽ നൽകുന്നതിന് ഓൺലൈൻ സംവിധാനം ഒരുങ്ങും.

കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ ഐടിഎംഎസ് എന്ന ആപ്ളിക്കേഷൻ വഴിയാണ് സ്വീകരിക്കുന്നത്. പിന്നീട് ഇത് സംസ്‌ഥാനങ്ങൾക്ക് കൈമാറും. സംസ്‌ഥാനത്തെ 692 ക്യാമറകളാണ് നാളെ മുതൽ മിഴി തുറക്കുന്നത്. ദിവസവും 25,000 നോട്ടീസ് വീതമാകും അയക്കുക. ഇത് പിന്നീട് സാഹചര്യം വിലയിരുത്തി പരിഷ്‌കരിക്കാനാണ് തീരുമാനം. തപാൽ വഴിയാകും നിയമലംഘനങ്ങൾ അറിയിക്കുക. സംസ്‌ഥാനത്ത്‌ ആകെ രജിസ്‌റ്റർ ചെയ്‌ത ഒന്നരക്കോടിയോളം വാഹനങ്ങളിൽ 70 ലക്ഷത്തിലധികം വാഹനങ്ങളുടെ ഉടമകൾക്ക് ഇ- ചെലാൻ എസ്എംഎസ് ആയി ലഭിക്കില്ല.

Most Read: ഒഡീഷ ട്രെയിൻ അപകടം; കേസ് സിബിഐ അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE