‘വോഗ് ഇന്ത്യ ലീഡര്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം ആരോഗ്യമന്ത്രി കെകെ ശൈലജക്ക്

By News Desk, Malabar News
Ajwa Travels

മുംബൈ: വോഗ് ഇന്ത്യയുടെ ലീഡര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ആരോഗ്യമന്ത്രി കെകെ ശൈലജക്ക് ലഭിച്ചു. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ദുല്‍ഖര്‍ പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

‘പ്രിയപ്പെട്ട ശൈലജ ടീച്ചര്‍ ഈ അവാര്‍ഡ് പ്രഖ്യാപിക്കാന്‍ പോലും ഞാന്‍ അര്‍ഹനല്ല, എന്നാല്‍ എല്ലാ ആദരവോടെ ഒരുപാട് സന്തോഷത്തോടെ ഞാന്‍ ഇത് അനൗണ്‍സ് ചെയ്യുകയാണ്’- എന്നു പറഞ്ഞാണ് ശൈലജ ടീച്ചറിന്റെ പേര് ദുല്‍ഖര്‍ സല്‍മാന്‍ പ്രഖ്യാപിച്ചത്. കേരളത്തിനു മാത്രമല്ല ഇന്ത്യക്കു തന്നെ അഭിമാനമാണ് ശൈലജ ടീച്ചറെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് ദുല്‍ഖര്‍ പറഞ്ഞു. പുരസ്‌കാരം കോവിഡിനെതിരായി പ്രവര്‍ത്തിച്ച ഉദ്യോഗസ്‌ഥര്‍ മുതല്‍ ഫീല്‍ഡ് വര്‍ക്കര്‍മാര്‍വരെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് സമര്‍പ്പിക്കുന്നതായി ശൈലജ ടീച്ചര്‍ പറഞ്ഞു.

വോഗ് ഇന്ത്യ വാരിയര്‍ ഓഫ് ദ ഇയര്‍ ആയി നഴ്‌സ് രേഷ്‌മ മോഹന്‍ദാസ്, ഡോ. കമല റാംമോഹന്‍, പൈലറ്റ് സ്വാതി റാവല്‍, റിച്ച ശ്രീവാസ്‌തവ ചബ്ര എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഭൂമു പെഡ്‌നേകര്‍, ദുല്‍ഖര്‍ സല്‍മാന്‍, സമാന്ത അകിനേനി എന്നിവര്‍ ചേര്‍ന്നാണ് വോഗ് ഇന്ത്യയുടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

National News: പുനഃസംഘടനക്ക് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിന് ജമ്മു കശ്‌മീരില്‍ ഇന്ന് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE