തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിക്ക് പുതിയ ഓക്‌സിജൻ പ്ളാന്റ് അനുവദിച്ചു. രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്നും അതിനുളള നടപടികൾ തുടങ്ങിയെന്നും ജില്ലാ പഞ്ചായത്ത് അറിയിച്ചു.
പ്ളാന്റിന്റെ നിർമാണത്തിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും ഒന്നേകാൽ കോടി രൂപയാണ് അനുവദിച്ചത്. രണ്ട് മാസത്തിനുള്ളിൽ പ്ളാന്റിന്റെ പ്രവർത്തനം ആരംഭിക്കും.
അതേസമയം ലോക്ക്ഡൗണ്‍ ആരംഭിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും സംസ്‌ഥാനത്ത് പ്രതിദിന കോവിഡ് വര്‍ധനയും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുകയാണ്. കേരളത്തില്‍ ഇന്നലെ 43,529 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. സംസ്‌ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്.
എന്നാൽ രണ്ട് ദിവസത്തിനകം കണക്കുകളില്‍ കുറവ് വരുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. കോവിഡ് കണക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. മാത്രവുമല്ല ആരോഗ്യ വകുപ്പും വിദഗ്ധരും ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വെക്കുന്നുണ്ട്. അതേസമയം ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ അവസാനഘട്ടത്തില്‍ മാത്രമേ തീരുമാനമുണ്ടാവൂ എന്ന് വാര്‍ത്താ സമ്മേളനത്തിൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്‌തമാക്കിയിരുന്നു.
Read Also: 3000 കോടിയുടെ മയക്കുമരുന്ന് വേട്ട; അന്വേഷണത്തിന് എൻഐഎയും






































