റെനോയുടെ എസ്‌യുവി ഡസ്‌റ്റർ വിപണിയിൽ; വില 10.49 ലക്ഷം മുതൽ

പ്രീബുക്കിങ്‌ പ്രോഗ്രാമായ ആർ പാസ് വഴി ബുക്ക് ചെയ്യുകയാണെങ്കിൽ 10.29 ലക്ഷം രൂപ മുതൽ 18.9 ലക്ഷം രൂപ വരെ ആയിരിക്കും വില. ഈമാസം 31 വരെ ആർ-പാസ് ബുക്കിങ് ഓപ്പൺ ആയിരിക്കും.

By Senior Reporter, Malabar News
Renault Duster 2026 Launch
(Image Courtesy: Times Now)
Ajwa Travels

റെനോയുടെ മിഡ് സൈസ് എസ്‌യുവി ഡസ്‌റ്റർ വിപണിയിലെത്തി. അഞ്ച് മോഡലുകളിലായി എത്തിയ വാഹനത്തിന്റെ വില 10.49 ലക്ഷം മുതൽ 18.49 ലക്ഷം വരെയാണ്. പ്രീബുക്കിങ്‌ പ്രോഗ്രാമായ ആർ പാസ് വഴി ബുക്ക് ചെയ്യുകയാണെങ്കിൽ 10.29 ലക്ഷം രൂപ മുതൽ 18.9 ലക്ഷം രൂപ വരെ ആയിരിക്കും വില. ഈമാസം 31 വരെ ആർ-പാസ് ബുക്കിങ് ഓപ്പൺ ആയിരിക്കും.

ടർബോ ടിസിഇ-160 എൻജിൻ മോഡലിനാണ് ഏറ്റവും കൂടുതൽ ബുക്കിങ് ലഭിച്ചിരിക്കുന്നത്. 91 ശതമാനം. സ്‌ട്രോങ് ഹൈബ്രിഡ് ഇ160 വേരിയന്റിന് ഇതുവരെ 39% ബുക്കിങ് ലഭിച്ചു. ഡസ്‌റ്റർ ബുക്ക് ചെയ്‌തിരിക്കുന്നവരിൽ 33% പേരും 32 വയസിൽ താഴെയുള്ളവരാണ്.

ഒതെന്റിക്, എവല്യൂഷൻ, ടെക്‌നോ/ ടെക്‌നോ+, ഐകോണിക് എന്നിങ്ങനെ നാല് വേരിയന്റുകൾ ലഭ്യമാണ്. 6-സ്‌പീഡ്‌ മാന്വൽ 6- സ്‌പീഡ്‌ ഡിസിടി ട്രാൻസ്‌മിഷൻ ഓപ്‌ഷനുകൾ ഉണ്ട്.

2012ലാണ് ഡസ്‌റ്റർ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. മിഡ് സൈസ് എസ്‌യുവി എന്ന ഒരു സെഗ്‌മെന്റിന്റെ തുടക്കം കൂടിയായിരുന്നു അത്. തുടക്കം ഹിറ്റായിരുന്നുവെങ്കിലും 2022ഓടെ നിരത്തൊഴിയാൻ നിർബന്ധിതരാവുകയായിരുന്നു. എതിരാളികൾക്ക് ഒപ്പമെത്താനുള്ള സൗകര്യങ്ങളും സംവിധാനങ്ങളും ഇല്ലെന്നതും ബിഎസ് 6 മലിനീകരണ നിയന്ത്രണങ്ങൾ കർശനമാക്കിയതും കാരണമായി.

വിപണിയിലെ മിഡ് സൈസ് എസ്‌യുവി ശ്രേണിയിലെ ടോപ്പ് സെല്ലിങ് മോഡലായി മാറുകയെന്ന വലിയ ലക്ഷ്യവുമായാണ് ഡസ്‌റ്ററിനെ തിരിച്ചെത്തിക്കുന്നത്. ക്രെറ്റ, സെൽറ്റോസ്, ഗ്രാന്റ് വിത്താര, ഹൈറൈഡർ തുടങ്ങി എസ്‌യുവികളുടെ വലിയ നിരയുമായാണ് ഡസ്‌റ്റർ മൽസരിക്കാനെത്തുന്നത്.

Most Read| തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന് തിരിച്ചടി, അപ്പീൽ തള്ളി, മൽസരിക്കാനാകില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE