തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഒരു പുതിയ രാജ്യാന്തര വിമാന സർവീസ് കൂടി ആരംഭിക്കുന്നു. ഇത്തിഹാദ് എയർവേഴ്സിന്റെ തിരുവനന്തപുരം-അബുദാബി സർവീസ് നാളെ മുതൽ ആരംഭിക്കും. തുടക്കത്തിൽ ആഴ്ചയിൽ അഞ്ച് ദിവസമായിരിക്കും സർവീസ്.
അബുദാബിയിൽ നിന്ന് രാത്രി 8.10ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 9.40ന് തിരികെ അബുദാബിയിലേക്ക് പോകും. തിരുവനന്തപുരം- അബുദാബി സെക്ടറിൽ ഇത്തിഹാദിന്റെ രണ്ടാമത്തെ സർവീസാണിത്. നിലവിലുള്ള സർവീസിന്റെ സമയത്തിൽ നാളെ മുതൽ മാറ്റമുണ്ട്. പുലർച്ചെ 3.10ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 4.10ന് അബുദാബിയിലേക്ക് പോകും. പുതിയ സർവീസ് ആരംഭിക്കുന്നതോടെ യൂറോപ്പ് ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് കൂടുതൽ കണക്ടിവിറ്റി സർവീസുകൾ ലഭ്യമാകും.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്