കുവൈത്തിൽ പുതിയ ഗതാഗത നിയമം ഉടൻ; ഈ കുറ്റങ്ങൾ ചെയ്‌താൽ നടപടി ഉറപ്പ്

1976ലെ ഗതാഗത നിയമത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് ഈ മാസം 22നാണ് പ്രാബല്യത്തിൽ വരിക.

By Senior Reporter, Malabar News
Pravasilokam
Representational Image
Ajwa Travels

കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ ഗതാഗത നിയമം ഉടൻ പ്രാബല്യത്തിൽ വരും. 1976ലെ ഗതാഗത നിയമത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് ഈ മാസം 22നാണ് പ്രാബല്യത്തിൽ വരിക. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ബോധവൽക്കരണം നടത്തിവരികയാണ് ആഭ്യന്തര മന്ത്രാലയം.

സുപ്രധാന മാറ്റങ്ങൾ സാമൂഹിക മാദ്ധ്യമങ്ങൾ വഴി മന്ത്രാലയം അറിയിക്കുന്നുണ്ട്. ഏപ്രിൽ 22 മുതൽ 12 കുറ്റങ്ങൾക്ക് ഡ്രൈവർമാരെ അറസ്‌റ്റ് ചെയ്യാൻ ഏത് വിഭാഗത്തിലുള്ള പോലീസിനും അനുമതി നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. റോഡ് സുരക്ഷ വർധിപ്പിക്കാനും ഗതാഗത ലംഘനങ്ങൾക്കെതിരെ കർശന നടപടികൾ വർധിപ്പിക്കാനുമാണ് ഈ ഭേദഗതി ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്‌തമാക്കി.

ഇവയാണ് 12 കുറ്റങ്ങൾ

1. മദ്യം, ലഹരിമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് വസ്‌തുക്കളുടെ സ്വാധീനത്തിൽ മോട്ടോർ വാഹനം ഓടിക്കുക.
2. മരണത്തിനോ, പരിക്കിനോ കാരണമാകുന്ന വാഹനാപകടം.
3. റെഡ് സിഗ്‌നൽ ക്രോസ് ചെയ്യുക.
4. ഒരു വ്യക്‌തിയുടെ സുരക്ഷയെ അപകടപ്പെടുത്തി, അപകട സ്‌ഥലത്ത്‌ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുക, വാഹനം നിർത്താതെ പോലീസ് ഉദ്യോഗസ്‌ഥൻ നൽകുന്ന ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിൽ.
5. നിശ്‌ചയിച്ചിരുന്ന വേഗപരിധി കടന്ന് 50 കിലോമീറ്ററിലധികം സ്‌പീഡിൽ വാഹനം ഓടിക്കുക.
6. നിരോധിത പ്രദേശങ്ങളിൽ ബഗ്ഗി പോലുള്ള വാഹനം ഓടിക്കുക.
7. ട്രാഫിക് നിയമങ്ങൾ ലംഘിച്ചു പെർമിറ്റ് ഇല്ലാത്ത പൊതു റോഡുകളിൽ മോട്ടോർ വാഹന മൽസരത്തിൽ പങ്കെടുക്കുക.
8. അനുവദിച്ചിട്ടില്ലാത്ത ആവശ്യത്തിനായി ഒരു വാഹനം ഉപയോഗിക്കുക.
9. ആവശ്യമായ പെർമിറ്റ് ഇല്ലാതെ തുക വാങ്ങി യാത്രക്കാരെ (കള്ളടാക്‌സി) കൊണ്ടുപോവുക.
10. അശ്രദ്ധമായി വാഹനമോടിക്കുക വഴി ഡ്രൈവർ, യാത്രക്കാർ അല്ലെങ്കിൽ മറ്റുള്ളവർക്കും അവരുടെ സ്വത്തിനും അപകടമുണ്ടാക്കുന്നത്.
11. സാധുവായ ഡ്രൈവിങ് ലൈസൻസ് ഇല്ലാത്തത്. സസ്‌പെൻഡ് ചെയ്‌തതോ റദ്ദാക്കിയതോ ആയ ലൈസൻസ് ഉപയോഗിക്കുക.
12. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നൽകുന്ന ലൈസൻസ് നമ്പർ പ്ളേറ്റുകൾ ഇല്ലാതെ വാഹനം ഓടിക്കുക.

Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE