വിസാ നിയമങ്ങളിൽ സുപ്രധാന ഭേദഗതികളുമായി യുഎഇ

പുതുതായി നാല് സന്ദർശക വിസാ വിഭാഗങ്ങൾ ഉൾപ്പെടുത്തിയതാണ് ഏറ്റവും പ്രധാന മാറ്റം.

By Senior Reporter, Malabar News
pravasilokam
Representational Image
Ajwa Travels

ദുബായ്: വിസാ നിയമങ്ങളിൽ സുപ്രധാന ഭേദഗതികളും കൂട്ടിച്ചേർക്കലുകളുമായി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്‌റ്റംസ്‌ ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നിവയാണ് നിയമങ്ങൾ പ്രഖ്യാപിച്ചത്.

പുതുതായി നാല് സന്ദർശക വിസാ വിഭാഗങ്ങൾ ഉൾപ്പെടുത്തിയതാണ് ഏറ്റവും പ്രധാന മാറ്റം. നിർമിത ബുദ്ധി (എഐ), വിനോദം, ഇവന്റുകൾ, ക്രൂയിസ് കപ്പലുകൾ, ഒഴിവുസമയ ബോട്ടുകൾ തുടങ്ങിയ മേഖലകളിലെ വിദഗ്‌ധർക്കാണ് പുതിയ വിസകൾ.

പുതുക്കിയ വിസാ നിയമങ്ങളിലെ മറ്റു പ്രധാന ഇനങ്ങൾ

  • മാനുഷിക താമസാനുമതി- പ്രത്യേക മാനദണ്ഡങ്ങൾക്ക് വിധേയമായി ഒരു വർഷത്തേക്ക് സാധുതയുള്ള ഹ്യുമാനിറ്റേറിയൻ റെസിഡൻസ് പെർമിറ്റ് അനുവദിക്കും. അതോറിറ്റിയുടെ തീരുമാനപ്രകാരം ഇത് നീട്ടാനും സാധ്യതയുണ്ട്.
  • വിധവകൾക്കും വിവാഹമോചിതർക്കും താമസാനുമതി- വിദേശ പൗരന്റെ വിധവയ്‌ക്കോ വിവാഹമോചിതർക്കോ ഒരു വർഷത്തേക്ക് താമസാനുമതി ലഭിക്കും. നിശ്‌ചിത വ്യവസ്‌ഥകൾക്ക് വിധേയമായി സമാനമായ കാലയളവിലേക്ക് ഇത് പുതുക്കാം.
  • സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമുള്ള സന്ദർശക വിസ- മൂന്നാം തലമുറയിലുള്ള സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സ്‌പോൺസറുടെ അടിസ്‌ഥാനമാക്കി യുഎഇയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന വിസിറ്റ് വിസയാണിത്.
  • ബിസിനസ് എക്‌സ്‌പ്‌ളൊറേഷൻ വിസ- യുഎഇയിൽ ഒരു കമ്പനി സ്‌ഥാപിക്കുന്നതിന് സാമ്പത്തിക സ്‌ഥിരത തെളിയിക്കുന്നവർക്കോ, രാജ്യത്തിന് പുറത്തുള്ള കമ്പനിയിൽ ഓഹരി ഉടമസ്‌ഥതയുള്ളവർക്കോ, അല്ലെങ്കിൽ പ്രഫഷണൽ വൈദഗ്‌ധ്യം തെളിയിക്കുന്നവർക്കോ ഈ വിസ ലഭിക്കും.
  • ട്രക്ക് ഡ്രൈവർ വിസ- സ്‌പോൺസറുടെ സാന്നിധ്യം, ആരോഗ്യ സംരക്ഷണം, സാമ്പത്തിക ഗ്യാരണ്ടി എന്നിവ ഈ വിസയ്‌ക്ക് നിർബന്ധമാണ്.

കാലാവധി

ഓരോ വിസാ വിഭാഗത്തിന്റെയും താമസ കാലാവധിയും അത് നീട്ടുന്നതിനുള്ള വ്യവസ്‌ഥകളും വ്യക്‌തമാക്കുന്ന കൃത്യമായ ഷെഡ്യൂളുകൾ പുറത്തിറക്കിയിട്ടുണ്ട്. യുഎഇയുടെ വളരുന്ന സമ്പദ്‌വ്യവസ്‌ഥയ്‌ക്കും പ്രത്യേക വൈദഗ്‌ധ്യമുള്ള പ്രവാസികളെ ആകർഷിക്കുന്നതിനും ഈ പുതിയ വിസാ നിയമങ്ങൾ സഹായകമാവുമെന്നാണ് വിലയിരുത്തൽ.

Most Read| പെരുവള്ളൂർ പഞ്ചായത്തിൽ ഇന്ന് മുതൽ ഷീ ബസ് ഓടും; വനിതകൾക്ക് സൗജന്യ യാത്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE