ദുബായ്: നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് സ്വദേശത്തേക്ക് കടന്ന ഏഷ്യക്കാരിക്ക് ദുബായിൽ ജയിൽശിക്ഷ. ദുബായ് ക്രിമിനൽ കോടതിയാണ് യുവതിക്ക് രണ്ടുമാസത്തെ ജയിൽശിക്ഷ വിധിച്ചത്.
പെൺകുഞ്ഞിനാണ് യുവതി ജൻമം നൽകിയത്. മാസം തികയാതെ പ്രസവിച്ചതിനാൽ കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. യുവതിയെ ആശുപത്രി വിടാൻ അനുവദിച്ചെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനാൽ കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം ഇവർ തിരികെ ആശുപത്രിയിൽ എത്തി.
എന്നാൽ, കുഞ്ഞിനെ തിരികെ കൊണ്ടുപോയില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതി രാജ്യംവിട്ടതായി കണ്ടെത്തുകയായിരുന്നു.
Most Read: കനത്ത മഴ; റോഡിൽ പതിയിരിപ്പുണ്ട് അപകടങ്ങൾ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം







































