ന്യൂഡെൽഹി: കേരളത്തിലെ ദേശീയപാത വികസനത്തിൽ വീണ്ടും തൃപ്‌തി അറിയിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി. കേരളത്തിൽ ദേശീയപാത വികസനം വളരെ വേഗത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പാർലമെന്റിൽ വികെ ശ്രീകണ്‌ഠൻ എംപിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷം 318 കിലോമീറ്റർ നവീകരണമാണ് ലക്ഷ്യമിട്ടതെന്നും ഇതിൽ 171 കിലോമീറ്റർ ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞെന്ന് ഗഡ്‌കരി പറഞ്ഞു.
മറ്റിടങ്ങളിൽ ജോലികൾ അതിവേഗം പുരോഗമിക്കുക ആണെന്നും വൈകാതെ തന്നെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്താൻ കഴിയുമെന്നും മന്ത്രി പാർലമെന്റിൽ പറഞ്ഞു. പതിറ്റാണ്ടുകളോളം മുടങ്ങി കിടന്ന ദേശീയപാത വികസനത്തിന്റെ സ്‌ഥലമേറ്റെടുപ്പ് തർക്കങ്ങൾ അവസാനിച്ച് അടുത്ത ഘട്ടത്തിലേക്ക് കടന്നത് ഈയിടെയാണ്. നേരത്തെ കേരളത്തിലെ ദേശീയപാത വികസനത്തിൽ മുഖ്യമന്ത്രിക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
Read Also: സെക്രട്ടറിയേറ്റില്‍ കോവിഡ് വ്യാപനം രൂക്ഷം; ജീവനക്കാരുടെ എണ്ണം കുറക്കും







































