തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ധനവകുപ്പിനു പിന്നാലെ പൊതുഭരണ, നിയമവകുപ്പുകളിലും കോവിഡ് പടരുകയാണ്. നിലവില്‍ 55 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ എണ്ണം പകുതിയായി കുറക്കണമെന്ന് ആക്ഷൻ കൗൺസിൽ നിർദേശിച്ചു.
നേരത്തേ ധനകാര്യ വകുപ്പിലെ 25ഓളം ഉദ്യോഗസ്‌ഥര്‍ക്കാണ് കോവിഡ് ബാധ സ്‌ഥിരീകരിച്ചത്. രോഗ ബാധിതരായവരില്‍ സംഘടനാ നേതാക്കളും ഉള്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെ ധനവകുപ്പിലെ പല സെക്ഷനുകളും അടച്ചിരുന്നു. കാന്റീൻ തിരഞ്ഞടുപ്പിലെ ആൾക്കൂട്ടം രോഗവ്യാപനത്തിന് കാരണമായി എന്നാണ് ആക്ഷേപം.
Also Read: ഈന്തപ്പഴം, ഖുർആൻ വിതരണം; കസ്‌റ്റംസ് അന്വേഷണം നിലച്ചു