ന്യൂ ഡെല്‍ഹി: അല്‍-ഖ്വയിദ തീവ്രവാദികളെ പിടികൂടിയതിനു പിന്നാലെ കേരളത്തിനും ബംഗാളിനും ജാഗ്രത നിര്‍ദേശം നല്കി എന്‍ഐഎ. പിടിയിലായ ഭീകരരുടെ ചോദ്യം ചെയ്യല്‍ ഡെല്‍ഹിയില്‍ ആരംഭിച്ചു. ഇവരില്‍ നിന്നും ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ട് സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍, സൈനിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയത്.
മൂന്നു പേരെയാണ് കേരളത്തില്‍ നിന്നും പിടികൂടിയത്. ഇവര്‍ക്കൊപ്പം ബംഗാളില്‍ നിന്നും പിടികൂടിയവരെയും ഒരുമിച്ച് നിര്‍ത്തിയാണ് ചോദ്യം ചെയ്യുന്നത്. രഹസ്യ കേന്ദ്രങ്ങളിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. പിടിയിലായവര്‍ക്ക് മറ്റു രാജ്യങ്ങളില്‍ ഉള്ളവരുമായി അടുത്ത ബന്ധമുണ്ടെന്നാണ് എന്‍ഐഎ നല്കുന്ന സൂചന. മ്യാന്മാര്, നേപ്പാള്‍ എന്നിവിടങ്ങളിലെ ഗ്രൂപ്പുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍.
ബംഗാളിലെ മുര്‍ഷിദാബാദ്, എറണാകുളം എന്നിവിടങ്ങളില്‍ നിന്നാണ് 9 ഭീകരരെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. മൂന്നു പേരെയാണ് എറണാകുളത്ത് നിന്ന് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്യലിനായി ഡെല്‍ഹിയില്‍ എത്തിച്ചിരുന്നു.
കേരളത്തിലും ബംഗാളിലും ഉത്സവങ്ങള്‍ അടക്കമുള്ള ആഘോഷവേളകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍ എന്നിവക്ക് കൂടുതല്‍ സുരക്ഷ ഒരുക്കാനാണ് എന്‍ഐഎയുടെ നിര്‍ദേശം.
Read Also: അറസ്റ്റിലായ ഭീകരരെ നാളെ കോടതിയിൽ ഹാജരാക്കും







































