ജയ്‌പൂർ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജസ്‌ഥാനില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഏപ്രില്‍ 16 മുതല്‍ 30 വരെ വൈകിട്ട് 6 മണി മുതല്‍ രാവിലെ 6 മണി വരെയാണ് കര്‍ഫ്യൂ.
വൈറസ് അതിരൂക്ഷമായി വ്യാപിക്കുന്നതിനാലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.
കോവിഡ് പടര്‍ന്നുപിടിക്കുന്ന പശ്‌ചാത്തലത്തിൽ മഹാരാഷ്ട്രയിലും നേരത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇന്നു രാത്രി 8 മുതല്‍ 15 ദിവസത്തേക്കാണ് കടുത്ത നിയന്ത്രണങ്ങളോടെ സംസ്‌ഥാനത്ത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. സംസ്‌ഥാനത്ത് 144 ഏര്‍പ്പെടുത്തുമെന്നും അവശ്യസാധന, സേവന മേഖലക്ക് പുറത്തുള്ള എല്ലാ സ്‌ഥാപനങ്ങളും അടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അവശ്യ മേഖലയിലുള്ളവ രാവിലെ 7 മുതല്‍ രാത്രി 8 വരെ മാത്രമാകും പ്രവര്‍ത്തിക്കുക.
മാത്രവുമല്ല ലോക്കല്‍ ട്രെയിന്‍ അടക്കം പൊതുഗതാഗത സംവിധാനം അവശ്യ മേഖലയിലുള്ളവര്‍ക്കും അടിയന്തര യാത്രക്കാര്‍ക്കും മാത്രമായിരിക്കുമെന്നും അനാവശ്യ യാത്രകള്‍ അനുവദിക്കില്ലെന്നും ഉദ്ധവ് താക്കറെ വ്യക്‌തമാക്കിയിരുന്നു.
Read Also: കുംഭമേള; മത നേതാക്കളടക്കം നൂറുകണക്കിന് പേര്‍ കോവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്







































