മസ്‌ക്കറ്റ്: കോവിഡ് വ്യാപനത്തെ തുടർന്ന് ഒമാനിൽ ഏർപ്പെടുത്തിയിരുന്ന രാത്രികാല ലോക്ക്ഡൗൺ ഈ മാസം 21ആം തീയതി ശനിയാഴ്‌ച അവസാനിക്കും. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് ഇപ്പോൾ രാത്രികാല ലോക്ക്ഡൗൺ പിൻവലിക്കാൻ തീരുമാനിച്ചത്.
ലോക്ക്ഡൗൺ ഇളവ് ലഭിച്ചതോടെ രാത്രി സമയങ്ങളിലെ വ്യാപാര സ്‌ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനും ജനങ്ങളുടെ സഞ്ചാരത്തിനും ഇപ്പോഴുള്ള നിയന്ത്രണം ഇല്ലാതാകും. അതേസമയം കര, വ്യോമ, സമുദ്ര മാര്‍ഗങ്ങളിലൂടെ ഒമാനിലേക്ക് പ്രവേശിക്കുന്ന 18 വയസിന് മുകളിലുള്ളവർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കണമെന്നും അധികൃതര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ രാജ്യത്തെത്തിയ ഉടൻ തന്നെ ആളുകൾ ആർടിപിസിആർ പരിശോധന നടത്തുകയും, പോസിറ്റീവ് ആണെങ്കിൽ 7 ദിവസം ക്വാറന്റെയ്‌നിൽ കഴിയുകയും വേണം. തുടർന്ന് 8ആം ദിവസം വീണ്ടും പരിശോധന നടത്തണമെന്നും അധികൃതർ വ്യക്‌തമാക്കി. ഒപ്പം രാജ്യത്തെ സർക്കാർ ഓഫിസുകളിലും, സ്വകാര്യ സ്‌ഥാപനങ്ങളിലും, വാണിജ്യ കോംപ്ളക്‌സുകളിലും, റസ്‌റ്റോറന്റുകളിലും, ഷോപ്പിംഗ് മാളുകളിലും പ്രവേശിക്കുന്നതിന് സെപ്റ്റംബർ 1 മുതൽ വാക്‌സിനേഷനും നിർബന്ധമാക്കിയിട്ടുണ്ട്.
Read also: എം ലിജുവിന്റെ തോൽവി; കോൺഗ്രസ് പ്രാദേശിക നേതാവിനെ സസ്‌പെൻഡ് ചെയ്‌തു







































