കായംകുളം: ആലപ്പുഴയിലെ കോൺഗ്രസ് പ്രാദേശിക നേതാവ് ഇല്ലിക്കല്‍ കുഞ്ഞുമോനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മൽസരിച്ച എം ലിജുവിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്നെ മാറ്റി നിർത്തിയതിൽ ഗൂഢാലോചന ഉണ്ടെന്നാരോപിച്ച് കുഞ്ഞുമോൻ നേരത്തെ രംഗത്ത് വന്നിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ച് ഡിസിസിയില്‍ ചര്‍ച്ച ചെയ്യുകയോ പ്രവര്‍ത്തകരുടെ അഭിപ്രായം മാനിക്കുകയോ ചെയ്തില്ലെന്നും ഇയാൾ ആരോപിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പില്‍ വലിയ പരാജയം നേരിട്ടതോടെ ആലപ്പുഴ ഡിസിസി പ്രസിഡണ്ട് സ്ഥാനം എം ലിജു രാജി വെച്ചിരുന്നു.
Read also: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളെ ബാങ്കിലെത്തിച്ച് തെളിവെടുത്തു