കൊച്ചി: മലയാളിയായ ഐഎസ് പ്രവർത്തക നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും ഇന്ത്യയിലേക്ക് തിരികെ എത്തിക്കണം എന്നാവശ്യപ്പെട്ട് നിമിഷയുടെ അമ്മ ബിന്ദു നല്‍കിയ ഹരജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. ഹരജിയില്‍ നിലപാട് വ്യക്‌തമാക്കണമെന്ന് കോടതി നേരത്തെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
നിമിഷയെയും കുഞ്ഞിനെയും തിരികെ എത്തിക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കണമെന്നാണ് ബിന്ദുവിന്റെ ആവശ്യം. വിഷയത്തില്‍ കേന്ദ്രം ഇന്ന് ഹൈക്കോടതിയില്‍ നിലപാട് വ്യക്‌തമാക്കിയേക്കും.
Read also: മഹാപഞ്ചായത്ത്; പത്ത് ലക്ഷത്തിലധികം കർഷകർ എത്തിയെന്ന് കിസാൻ മോർച്ച






































