കൊച്ചി: അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെന്ന അമ്മ ബിന്ദുവിന്റെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിമിഷയെയും കുഞ്ഞിനെയും തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു കോടതിയെ സമീപിച്ചത്. വിഷയത്തിൽ നിലപാട് വ്യക്‌തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
കേന്ദ്രം ഇന്ന് ഹൈക്കോടതിയില്‍ നിലപാട് വ്യക്‌തമാക്കിയേക്കും. ഇരുവരെയും ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം. ഇന്ത്യ പങ്കാളിയായിട്ടുള്ള അന്താരാഷ്‍ട്ര ഉടമ്പടികളിലടക്കം പൗരൻമാരുടെ അവകാശ സംരക്ഷണത്തിന് പ്രത്യേക പരിഗണനയുണ്ട്. ഭരണഘടനാപരമായ മൗലികാവകാശങ്ങൾ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ബിന്ദു നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Read also: ഈ സ്വത്തുക്കളെല്ലാം രാജ്യത്തിന്റേത്, ബിജെപിയുടേതല്ല; മമതാ ബാനര്‍ജി